Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യസുരക്ഷ...

ആരോഗ്യസുരക്ഷ പദ്ധതി^ഹെൽപ് ഡെസ്​ക്കുകൾ ആരംഭിച്ചു

text_fields
bookmark_border
ആരോഗ്യസുരക്ഷ പദ്ധതി-ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു തൃശൂർ: 'നമ്മുടെ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാഷ് ലെസ് കാര്‍ഡ് ഉപയോഗിച്ചുള്ള ചികിത്സക്കായി തൃശൂർ ജൂബിലി മെഡിക്കല്‍ കോളജ്, അമല മെഡിക്കല്‍ കോളജ്, ദയ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചതായി അനില്‍ അക്കര എം.എല്‍.എ. ‌ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഈ മൂന്ന് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇവര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. ഈ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന ഗുണഭോക്താക്കള്‍ ഈ ഹെല്‍പ്പ് ഡെസ്ക്കുകളുമായി ബന്ധപ്പെടേണ്ടതാണ്. വടക്കാഞ്ചേരി മണ്ഡലത്തിലെ കുടുംബങ്ങളില്‍ പദ്ധതിയില്‍ ഇതുവരെ അംഗമാകാത്ത കുടുബങ്ങള്‍ക്ക് ഈ ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴി ഒക്ടോബര്‍ 31 വരെ രണ്ടാം ഘട്ട അംഗത്വ കാമ്പയി​െൻറ ഭാഗമായുള്ള അംഗത്വം ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story