Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം നഗരസഭ...

കുന്നംകുളം നഗരസഭ അധ്യക്ഷയെ അസഭ്യം പറഞ്ഞ കേസിൽ അറസ്​റ്റ്​

text_fields
bookmark_border
കുന്നംകുളം: വിദ്യാർഥിനികളെ കയറ്റാത്തത് ചോദ്യം ചെയ്ത കുന്നംകുളം നഗരസഭ അധ്യക്ഷയെ അസഭ്യം പറഞ്ഞ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്ക്. തൃശൂർ - കുന്നംകുളം, കോഴിക്കോട് - തൃശൂർ, ഗുരുവായൂർ - പാലക്കാട് റൂട്ടുകൾ ഉൾപ്പെടെ ബസ് സർവിസ് നിലച്ചത് യാത്രക്കാരെ ഏറെ വലച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. വിദ്യാർഥികളെ കയറ്റാതിരുന്നത് ചോദ്യം ചെയ്ത അധ്യക്ഷ സീത രവീന്ദ്രനെ തൃശൂർ - കോഴിക്കോട് റൂട്ടിലോടുന്ന 'ഹാപ്പിഡേ' ബസ് കണ്ടക്ടർ വ്യാഴാഴ്ച അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തിരുന്നു. കണ്ടക്ടറുടെ നടപടിക്കെതിരെ കൗൺസിലർമാരും പൊതുജനങ്ങളും രംഗത്ത് വന്നതോടെ സംഘർഷാവസ്ഥയുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തി ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബി.എം.എസ് യൂനിയനിലെ ഒരുവിഭാഗം ബസ് ജീവനക്കാർ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. ബസ് യാത്രക്കാരെയും വിദ്യാർഥികളെയും കുന്നംകുളം - തൃശൂർ റൂട്ടിൽ പലയിടത്തായി ഇറക്കിവിട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസുകളും സ്റ്റാൻഡിൽ തടഞ്ഞിട്ടു. ആയിരക്കണക്കിന് വിദ്യാർഥികളും മറ്റ് യാത്രക്കാരും വലഞ്ഞു. പണിമുടക്കിനെതിരെ എസ്.എഫ്.െഎ പ്രതിഷേധ പ്രകടനം നടത്തിയത് ഒരു സംഘം ബസ് ജീവനക്കാരുമായി സംഘർഷത്തിന് ഇടയാക്കി. ബസ് ജീവനക്കാരെ മർദിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബസുകൾ പണിമുടക്ക് നടത്തിയത്. നടപടിയെടുക്കാമെന്ന ധാരണയിൽ വൈകീേട്ടാടെ സമരം അവസാനിപ്പിച്ചു. ആശ്വാസമായി കെ.എസ്.ആർ.ടി.സി തൃശൂർ: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോ അധിക സർവിസ് നടത്തി. ആവശ്യത്തിന് ബസുകൾ ഓടിയത് യാത്രക്കാർക്ക് ആശ്വാസമായി. സ്വകാര്യ ബസുകൾ പണിമുടക്കിയാൽ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഡി.ടി.ഒ വാസുദേവൻ മുതുവറയുടേയും ജീവനക്കാരുടെയും പ്രവർത്തനത്തെ കലക്ടർ ഡോ.എ. കൗശിഗൻ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story