Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി.എം.എസ് ഭൂ...

കെ.പി.എം.എസ് ഭൂ അധിനിവേശ യാത്ര

text_fields
bookmark_border
തൃശൂർ: കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്) ഭൂ അധിനിവേശ യാത്ര നവംബർ ഒന്നു മുതൽ 20 വരെ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുക, പട്ടികജാതി വികസന നയം പ്രഖ്യാപിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, അവകാശ പത്രിക തുടങ്ങിയ വിഷയങ്ങളിലാണ് യാത്ര. ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങി 20ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ റാലിയോടെ സമാപിക്കും. 'ഭൂമിയുടെ രാഷ്്ട്രീയം' വിഷയത്തിലെ സെമിനാറോടെയാണ് ഓരോ ദിവസവും യാത്ര സമാപിക്കുക. ഭൂസമര നായകർ, വിവിധ രാഷ്്ട്രീയ പാർട്ടികളിലെ പട്ടികജാതി നേതാക്കൾ, സമുദായ സംഘടന നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സഹായിക്കുന്നവരോട് സഹകരിക്കണമെന്നതാണ് കെ.പി.എം.എസ് നിലപാട്. സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് പശുവി​െൻറ പരിഗണനയെങ്കിലും നൽകണമെന്ന് നേതാക്കൾ പറഞ്ഞു. സെക്രേട്ടറിയറ്റ് അംഗം എം. കൃഷ്ണൻകുട്ടി, എം.വി. ഗംഗാധരൻ, സി.എ. ശിവൻ, കെ.വി. ശിവൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story