Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേങ്ങര...

വേങ്ങര ഉപതെരഞ്ഞെടുപ്പ്​ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു ^രമേശ് ചെന്നിത്തല

text_fields
bookmark_border
വേങ്ങര ഉപതെരഞ്ഞെടുപ്പ് സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു -രമേശ് ചെന്നിത്തല തൃശൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപകല്‍ സമരത്തി​െൻറ സമാപനത്തില്‍ സമരപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താൻ ബി.ജെ.പിയോട് കൂട്ടുകൂടുന്ന സി.പി.എം തെറ്റായ രാഷ്ട്രീയസന്ദേശമാണ് നല്‍കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് പറയാന്‍ സി.പി.എം ദേശീയ നേതൃത്വം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാപനസമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story