Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭയുടെ ഭൂമി എന്ത്...

നഗരസഭയുടെ ഭൂമി എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന് കൗൺസിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചന്തപ്പുരയിൽ നഗരസഭ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയുടെ പിൻഭാഗത്തെ മതിലിന് പുറത്ത് റവന്യൂ അധികൃതർ കണ്ടെത്തിയ നഗരസഭ വക ഭൂമി എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നഗരസഭയിലെ എല്ലാ കൈേയറ്റങ്ങൾക്കതിരെയും നടപടി വേണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഭൂമി തിരിച്ചുപിടിക്കുന്ന നഗരസഭയുടെ നടപടി തടഞ്ഞ സ്വകാര്യ ആശുപത്രിയുടെ നീക്കത്തെ യോഗം അപലപിച്ചു. ജീവനക്കാരെ കൈയേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നഗരസഭ ചെയർമാന് നേരെ വധഭീഷണി ഉയർത്തിയതിനും എതിരെ കർശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story