Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദക്ഷിണ മേഖല ഷൂട്ടിങ്​...

ദക്ഷിണ മേഖല ഷൂട്ടിങ്​ ചാമ്പ്യൻഷിപ്: പാവറട്ടി സ്വദേശിനിക്ക്​ വെള്ളി

text_fields
bookmark_border
പാവറട്ടി: നാഷനൽ റൈഫിൾ അസോസിയേഷൻ ചെന്നൈയിൽ നടത്തിയ ദക്ഷിണ മേഖല ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പാവറട്ടി സ്വദേശിനിക്ക് വെള്ളിമെഡൽ ലഭിച്ചു. പാവറട്ടി വടുക്കൂട്ട് പോൾസ​െൻറയും ഷിജിയുടെയും മകൾ ആൻഹില പോൾസണാണ് പത്ത് മീറ്റർ ഒാപൺസൈറ്റ് എയർറൈഫിൾ ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയത്. എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പെങ്കടുത്തത്. ആൻഹിലയെ കലക്ടർ എ. കൗശിഗൻ അനുമോദിച്ചു. പാവറട്ടി ക്രൈസ്റ്റ് കിങ് കോൺവൻറ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story