Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടിൽ ഒരു...

'വീട്ടിൽ ഒരു അടുക്കളത്തോട്ടം' പദ്ധതി

text_fields
bookmark_border
ചാവക്കാട്: പാലയൂർ ജൈവ കർഷക സംഘം 'വീട്ടിൽ ഒരു അടുക്കളത്തോട്ടം' എന്ന പദ്ധതിയും ജൈവ കൃഷി സെമിനാറും സംഘടിപ്പിച്ചു. പദ്ധതി ചാവക്കാട് ജൈവ കർഷക സമിതി പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എൽ. ആൻറണി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ എ.വി. ഉമ്മറിനെയും സി.കെ. വിജയനെയും ആദരിച്ചു. 'ജീവാമൃതം നിർമാണവും ഉപയോഗവും' എന്ന വിഷയം എ.വി. ഉമർ അവതരിപ്പിച്ചു. ചാവക്കാട് കൃഷി ഫീൽഡ് ഓഫിസർ കെ. സുദർശൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. എ.ടി. മുഹമ്മദലി, ഷാഹിന സലീം, പി.വി. പീറ്റർ, വനജ പ്രകാശൻ, ഇ. ഷരീഫ ഉമ്മർ, സി.എം. മുജീബ്, അനീഷ് പാലയൂർ, ലിജി പ്രേമൻ, പി.പി. അബ്‌ദുസ്സലാം, പി.എസ്. ദേവാനന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story