Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യക്ഷക്ക്​ കാർ...

അധ്യക്ഷക്ക്​ കാർ വാങ്ങൽ: വോട്ടിനിടണമെന്ന്​ പ്രതിപക്ഷം; തലയെണ്ണി കുലുങ്ങി ഭരണപക്ഷം

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭ അധ്യക്ഷക്ക് ഔദ്യോഗിക വാഹനമായി ഇന്നോവ കാർ വാങ്ങുന്നതിനുള്ള അജണ്ടയിൽ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കുലുങ്ങി ഭരണപക്ഷം. പ്രതിപക്ഷം ആവശ്യം ഉന്നയിച്ച ഘട്ടത്തിൽ ഭൂരിപക്ഷത്തിന് ഒരംഗം കുറവായതാണ് ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയത്. വെള്ളിയാഴ്ചയാണ് ഗുരുവായൂർ കൗൺസിൽ യോഗത്തിൽ രസകരമായ സംഭവം അരങ്ങേറിയത്. പുതിയ വാഹനം വാങ്ങുന്നത് ധൂർത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിർത്തത്. ഗുരുവായൂർ പോലുള്ള നഗരസഭക്ക് ഇന്നോവ വേണമെന്നായിരുന്നു ഭരണപക്ഷ നിലപാട്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ ഭരണപക്ഷം സ്വയം തലയെണ്ണി. ഭൂരിപക്ഷത്തിന് ഒരു അംഗം കുറവായിരുന്നു. ഉടൻ എൽ.ഡി.എഫ് അംഗങ്ങൾ ഫോൺവിളികളും നെട്ടോട്ടവുമായി. ഇതിനിടെ കാർ വാങ്ങേണ്ടതിനെ പ്രായോഗികമായും സൈദ്ധാന്തികമായും ന്യായീകരിച്ച് ഭരണപക്ഷത്തു നിന്ന് കെ.പി. വിനോദ്, സുരേഷ് വാര്യർ, ഹബീബ് നാറാണത്ത് എന്നിവർ പ്രസംഗം തുടങ്ങി. സമയം നീട്ടാനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം പെട്ടെന്ന് വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇടതുനിരയുടെ പ്രസംഗം കത്തിക്കയറി. അപ്പോഴേക്കും കൗൺസിൽ ഹാൾ വിട്ടിറങ്ങിയ അംഗം ആർ.വി. അബ്ദുൽ മജീദിനെയുംകൂട്ടി ടി.എസ്. ഷെനിലെത്തി. വോട്ടെടുപ്പിന് തയാറാണെന്ന് ഭരണപക്ഷം പറഞ്ഞെങ്കിലും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ആവശ്യപ്പെട്ടയുടൻ വോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story