Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിങ്കൽ പൊടിയിട്ട്​...

കരിങ്കൽ പൊടിയിട്ട്​ കണ്ണിൽ പൊടിയിടൽ

text_fields
bookmark_border
ചാവക്കാട്: അറ്റകുറ്റപ്പണി നടത്തിയ ദേശീയപാതയുടെ മെറ്റൽ ഇളകി. ട്രാഫിക് ഐലൻഡ് പരിസരത്താണ് മെറ്റലുകൾ ഇളകി ചിതറിയിരിക്കുന്നത്. മുല്ലത്തറ ജങ്ഷനിൽ വെള്ളിയാഴ്ച പണി പൂർത്തിയാക്കിയ ഭാഗത്തും കരിങ്കൽ കഷണങ്ങൾ ചിതറിത്തുടങ്ങിയിട്ടുണ്ട്. ശരിയായി ടാർ ചെയ്യാത്തതാണ് മെറ്റൽ ഇളകാൻ കാരണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആക്ഷേപം. മാത്രമല്ല അറ്റകുറ്റപ്പണി തീർത്ത ശേഷം നിശ്ചിത സമയത്തേക്കെങ്കിലും ഗതാഗത നിയന്ത്രണമേർപ്പെടുത്താതിരുന്നതും വിനയായതായി പറയുന്നുണ്ട്. അറ്റകുറ്റപ്പണിക്ക് ശേഷം റോഡ് വീണ്ടും പൊളിയുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ മാസം ഈ ഭാഗങ്ങളിൽ കോറിപ്പൊടിയിട്ട് കുഴികൾ നികത്താൻ ശ്രമിച്ചത് പൊടിയായി പറന്ന് നാട്ടുകാർക്ക് ദുരിതമുണ്ടാക്കിയിരുന്നു. യാത്ര ദുരിതമായ ദേശീയപാതയിൽ ഒരാഴ്ചക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന കലക്ടറേറ്റ് യോഗ തീരുമാന പ്രകാരമാണ് വ്യാഴാഴ്ച പണി ആരംഭിച്ചത്. ദേശീയപാത 17ൽ ചേറ്റുവ മുതൽ പൊന്നാനി വരെയുള്ള വിവിധയിടങ്ങളിലാണ് തകർന്ന് കിടക്കുന്നത്. രണ്ട് ഭാഗമായാണ് ഈ മേഖലയിലെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയിട്ടുള്ളത്. ചേറ്റുവ മുതൽ ചാവക്കാട് മണത്തല മുല്ലത്തറക്ക് വടക്ക് ഭാഗം വരെ ഒരാൾക്കും മണത്തല മുതൽ പൊന്നാനി വരെയുള്ള ഭാഗത്ത് മറ്റൊരാൾക്കുമാണ് കരാറെന്നാണ് പറയപ്പെടുന്നത്. ചേറ്റുവ മുതൽ മുല്ലത്തറ വരെ കരാറെടുത്തയാളാണ് ഇപ്പോൾ അറ്റകുറ്റപ്പണിയാരംഭിച്ചിരിക്കുന്നത്. മണത്തല പള്ളിക്ക് മുൻഭാഗവും തിരുവത്ര കുമാർ സ്കൂൾ പരിസരവും എടക്കഴിയൂർ കാജാ കമ്പനി സ​െൻറർ ഭാഗവും അടിയന്തരമായ അറ്റകുറ്റപ്പണി നടത്തേണ്ട ഭാഗങ്ങളാണ്. ഈ മേഖലയിൽ ഇനിയും പണിയാരംഭിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന് മന്ദലാംകുന്നിൽ സ്റ്റോപ് അനുവദിക്കണം മന്ദലാംകുന്ന്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന് മന്ദലാംകുന്നിൽ സ്റ്റോപ് അനുവദിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിൽ നിന്ന് കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരമാകുന്ന ഈ ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും അധികൃതർ അലംഭാവത്തിലാണെന്നും ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ.എ. ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. പുന്നയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ.പി. നാസർ, എ.എം. ഹംസക്കുട്ടി, ടി.എസ്. ഷാജഹാൻ, കെ.സി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.സി. മുഹമ്മദാലിയെയും അസി.സെക്രട്ടറിയായി പടിഞ്ഞാറയിൽ കാസിമിനെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story