Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭ്രാന്ത​െൻറ മകന്‍...

ഭ്രാന്ത​െൻറ മകന്‍ എന്ന് വിളിച്ച ബന്ധുവിനെ കൊന്ന പ്രതി കുറ്റക്കാരനെന്ന് കോടതി

text_fields
bookmark_border
തൃശൂർ: ഭ്രാന്ത​െൻറ മകനെന്ന് വിളിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. വെങ്കിടങ്ങ് സ്വദേശി അപ്പനാത്ത് വീട്ടില്‍ കൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ അപ്പനാത്ത് വീട്ടില്‍ ഷനില്‍കുമാറിനെയാണ് ( കണ്ണന്‍- 33) കുറ്റക്കാരനെന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. 2009 ഫെബ്രുവരി അഞ്ചിന് വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിനടുത്ത് വെച്ചാണ് കേസിനാസ്പദ സംഭവം ഉണ്ടായത്. പ്രതി ഷനില്‍കുമാറും മരിച്ച കൃഷ്ണനും അടുത്ത ബന്ധുക്കളും അയല്‍വാസികളുമായിരുന്നു. ഷനില്‍കുമാറി​െൻറ പിതാവ് മാധവന്‍ മനോരോഗമുണ്ടായിരുന്ന ആളായിരുന്നു. പിതാവ് മരണപ്പെട്ട ശേഷം ഷനില്‍കുമാറിനെ കൊല്ലപ്പെട്ട കൃഷ്ണന്‍ പല സ്ഥലങ്ങളിലും പല സമയത്തും 'നീ ഭ്രാന്ത​െൻറ മകന്‍ അല്ലേടാ' എന്ന് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുെന്നന്നും ഇതിലുള്ള വിരോധം മൂലം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസിൽ സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story