Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദിലീപ്​...

ദിലീപ്​ പുറത്തിറങ്ങിയതിൽ ഭയമില്ല –പൾസർ സുനി

text_fields
bookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിൽമോചിതനായതിൽ ഭയമില്ലെന്നും കേസി​െൻറ ഭാവി തെളിവുകൾ തീരുമാനിക്കെട്ടയെന്നും മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനി ഇങ്ങനെ പ്രതികരിച്ചത്. മുതിർന്ന നടിയെ ആക്രമിച്ച കേസിൽ നേരത്തേ ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനാൽ ജയിലിൽ കഴിയുകയാണ്. ഇതോടെയാണ് റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീണ്ടും ഹാജരാക്കിയത്. റിമാൻഡ് കോടതി ഇൗമാസം 20 വരെ നീട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story