Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാറ്റഞ്ഞൂർ ശങ്കരൻ...

വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
തൃശൂർ: മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റി​െൻറ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശങ്കരൻ നമ്പീശൻ സ്മാരക പുരസ്കാരം തിമില വിദ്വാൻ കോങ്ങാട് രാധാകൃഷ്ണനാണ്. സുവർണപതക്കവും കീർത്തിപത്രവുമാണ് പുരസ്കാരം. വെള്ളാറ്റഞ്ഞൂർ രാമൻ നമ്പീശൻ പുരസ്കാരം മദ്ദള വിദ്വാൻ കുഴൂർ ഉണ്ണി നമ്പീശനാണ്. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ചാലക്കുടി നമ്പീശൻ സ്മാരക പുരസ്കാരം യുവ മദ്ദള കലാകാരൻ കലാമണ്ഡലം അമിതേഷിനും നൽകും. 5000 രൂപയും ആശീർവാദ പത്രവുമാണ് പുരസ്കാരം. 22ന് വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം നടക്കുന്ന ശങ്കരൻ നമ്പീശൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story