Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിത്തില്ല; കർഷകർ...

വിത്തില്ല; കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
പാവറട്ടി: നെൽവിത്ത് ക്ഷാമംമൂലം അത്തം ഞാറ്റുവേലയിൽ വിതക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. നിലമൊരുക്കി ഒരാഴ്ചയായിട്ടും വിത്ത് ലഭിച്ചിട്ടില്ല. സ്റ്റേറ്റ് സീഡ് അതോറിറ്റിയും നാഷനൽ സീഡ് കോർപറേഷനുമാണ് വിത്ത് വിതരണം ചെയ്യേണ്ടത്. ഇത്തവണ നേരത്തേ കൃഷിയിറക്കാനായി കർഷകരുടെ അഭ്യർഥന പ്രകാരം ഏനാമാക്കൽ ഇടിയഞ്ചിറ റഗുലേറ്ററുകളുടെ ഷട്ടർ തുറന്ന് അധികവെള്ളം ഒഴുക്കികളഞ്ഞാണ് കൃഷിയുടെ പ്രാഥമിക പ്രവൃത്തികൾ ചെയ്തത്. മുല്ലശേരി, എലവത്തൂർ കിഴക്കേപ്പുറം, പാവുട്ടായി പാടശേഖരം, മതുക്കര വടക്ക് കോൾപടവ് തുടങ്ങിയ പാടശേഖരങ്ങളിലും ഇതാണ് അവസ്ഥ. അത്തം ഞാറ്റുവേല ദിവസമായ െസപ്റ്റംബർ 26ന് വിത്തിറക്കുന്നതിന് എലവത്തൂർ കിഴക്കേപ്പുറം കോൾപടവ് കമ്മിറ്റി സെക്രട്ടറി ഇ. രാധാകൃഷ്ണൻ ആഗസ്റ്റ് എട്ടിന് മുല്ലശേരി കൃഷിഭവനിൽ അപേക്ഷ നൽകിയിരുന്നു. രണ്ട് ദിവസത്തിനകം വിത്ത് ലഭിച്ചില്ലെങ്കിൽ ഞാറ്റുവേലയിലെ വിതക്കൽ നടക്കില്ല. കാലം തെറ്റിയുള്ള വിത്തിറക്കൽ കൃഷിയെയും വിളവിനെയും ബാധിക്കും. വീണ്ടും നിലമൊരുക്കാൻ അധികചെലവ് വരും. സ്റ്റേറ്റ് സീഡ് അതോറിറ്റി കാര്യക്ഷമമാകാത്തതാണ് വിത്ത് ക്ഷാമത്തിന് കാരണമെന്ന് കർഷകർ ആരോപിച്ചു. വിത്ത് പ്രശ്നം പരിഹരിക്കാൻ കോൾ വികസന സമിതി ഇടപെടണമെന്ന് കോൾ കർഷകർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story