Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ്​ പണിമുടക്കിനെതിരെ...

ബസ്​ പണിമുടക്കിനെതിരെ ആളിക്കത്തി പ്രതിഷേധം

text_fields
bookmark_border
കുന്നംകുളം: സംഘടിതമായി ബസ് പണിമുടക്ക് നടത്തി പൊതുജീവിതം ദുസ്സഹമാക്കുന്ന ബസ് ജീവനക്കാരുടെ അരാജകത്വ പ്രവണതകൾക്കെതിരെ നഗരസഭയുടെ നേതൃത്വത്തിൽ കുന്നംകുളം പൗരാവലി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, പ്രസ്ക്ലബ് പ്രസിഡൻറ് ഡെന്നി പുലിക്കോട്ടിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷാജി ആലിക്കൽ, കെ.കെ. മുരളി, മുനിസിപ്പൽ മുൻ ചെയർമാൻ സി.വി. ബേബി, കൗൺസിലർമാരായ കെ.എ. അസീസ്, ബീന ലിബിനി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. ബസിൽ യാത്രചെയ്യുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരോട് മാന്യമായി പെരുമാറാൻ ബസ് ജീവനക്കാർ തയാറായില്ലെങ്കിൽ പ്രതിഷേധവുമായി പൊതുജനപങ്കാളിത്തത്തോടെ രംഗത്തുവരുമെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story