Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ കൊലപാതകം: സി.പി.എം ​ബ്രാഞ്ച്​ സെക്രട്ടറി അടക്കം ഒമ്പതുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എൻ പുരം. അഞ്ചാപരുത്തി വെസ്റ്റ് എ.കെ.ജി. നഗറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ. സി.പി.എം, ഡി.വൈ.എഫ്.െഎ അംഗങ്ങളും അനുഭാവികളുമാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മുഹമ്മദ് സിയാദ് സജീവ ഡി.വൈ.എഫ്.െഎ പ്രവർത്തകനായിരുന്നു. എ.കെ.ജി. നഗർ പുറത്തിരി വൈശാഖ് (24), വെളുത്തപുരക്കൽ ബാബു(43), തരൂപീടികയിൽ അബ്ദുൽറഹീം (കുഞ്ഞുമോൻ-29), നമ്പിത്തറ വിജയൻ(66), അയിനിപ്പിളളി അനു(24), ചിറ്റാപുറത്ത് അനന്തു(ഇച്ചു-20), നെൽപ്പിണി സജിത്ത്(30), ചെന്നറ സുധീഷ്(34), എസ്.എൻ.പുരം പുതുമനപറമ്പ് ഇലഞ്ഞിക്കൽ വിനോദ്(26) എന്നിവരാണ് അറസ്റ്റിലായത്. 11 പ്രതികളുള്ള കേസിൽ രണ്ടാം പ്രതി തരൂപീടികയിൽ ഷനോജ്, ഒമ്പതാം പ്രതി അഖിൽ എന്നിവർ ഒളിവിലാണ്. ഒന്നാം പ്രതി വൈശാഖി​െൻറ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട മുഹമ്മദ് സിയാദിനോടൊപ്പം കാറിലുണ്ടായിരുന്ന ആഷിക് , ധനഞ്ജയൻ, സ്മിനേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരിൽ ബാബു സി.പി.എം എ.കെ.ജി.നഗർ ബ്രാഞ്ച് സെക്രട്ടറിയാണ്. കഴിഞ്ഞ നാലിന് രാത്രി ഏഴോടെയാണ് കൊലപാതകം നടന്നത്. എ.കെ.ജി നഗറിൽ നടന്ന ഒാണാഘോഷത്തിലെ തർക്കങ്ങളുടെ തുടർച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. അന്നത്തെ സംഭവത്തിൽ ഉൾപ്പെട്ട ആഷിക്കും കൊല്ലപ്പെട്ട മുഹമ്മദ് സിയാദും ഉൾപ്പെെടയുള്ളവർ കാറിൽ കൂളിമുട്ടം പൊക്കളായിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. സിഗരറ്റ് വാങ്ങാനായി എ.കെ.ജി നഗറിൽ ആഷിക്ക് ഇറങ്ങി. ആ സമയം പ്രതികൾ ഇവരെ ആക്രമിക്കാൻ മുതിർന്നു. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടൂൾസ് കൊണ്ടുവരാൻ വൈശാഖ് വിളിച്ചു പറഞ്ഞു. അതനുസരിച്ച് ബാബുവി​െൻറ ബൈക്കി​െൻറ പിറകിലിരുന്ന് ഷനോജ് ആയുധങ്ങളുമായി എത്തി. ബൈക്ക് കുറുെക ഇട്ട് കാർ തടഞ്ഞു. തുടർന്ന് കാറിലുണ്ടായിരുന്നവരെ വലിച്ച് പുറത്തിട്ട് അടിച്ചും ഇടിച്ചും ചവിട്ടിയും നിലത്തിട്ട ശേഷം വൈശാഖ് മുഹമ്മദ് സിയാദിനെ കുത്തുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. 24 മണിക്കൂറിനകം പൊലീസ് ഭൂരിഭാഗം പ്രതികളെയും പിടികൂടി. ജില്ല റൂറൽ എസ്.പി. യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ കൊടുങ്ങല്ലൂർ സി.െഎ പി.സി.ബിജുകുമാർ, എസ്.െഎമാരായ മനു വി.നായർ, സുബ്രഹ്മണ്യൻ, സത്യൻ, അഡീഷനൽ എസ്.െഎ. സുനിൽ, സീനിയർ സി.പി.ഒമാരായ മുഹമ്മദ്റാഫി, സഞ്ജയൻ, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഷിബു, സുേരന്ദ്രൻ, രാജി, സി.പി.ഒമാരായ അനൂപ്, സഫീർ ബാബു, ഷിജു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story