Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹവീട്ടിൽ...

സ്നേഹവീട്ടിൽ അമ്മമാർക്കൊപ്പം നളന്ദ സംഘം

text_fields
bookmark_border
തൃശൂർ: സ്നേഹവീട്ടിലെ അമ്മമാർക്കൊപ്പം സ്നേഹം പങ്കിട്ടും സദ്യയുണ്ടും കളികളിലേർപ്പെട്ടും നളന്ദ കൂട്ടായ്മ. നളന്ദ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള വില്ലടത്തെ അഗതി മന്ദിരമായ സ്നഹവീട്ടിൽ വയോജന ദിനാചരണത്തി​െൻറ ഭാഗമായി ഉണർവ് എന്ന സ്നേഹസംഗമമൊരുക്കിയത്. തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിഡൻറ് സ്വാമി സദ്ഭവാനന്ദ, എം.ഇ.എ ജുമാമസ്ജിദ് പ്രതിനിധി കാസിം എന്നിവർ ദീപം തെളിച്ചു. ചലച്ചിത്ര താരങ്ങളായ രമാദേവി, അഞ്ജുഷ ഗോപി, നന്ദകിഷോർ, ശിവരാമകൃഷ്ണൻ, സ്നേഹവീട് സൂപ്രണ്ട് രാജഗോപാൽ, നളന്ദ ഡയറക്ടർ വി.എ.സജീവ്, സെക്രട്ടറി സജീഷ് കുട്ടനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്നവരെ പൊന്നാട അണിയിച്ചു. ഒന്നിച്ചിരുന്ന് സദ്യയുണ്ടും, തിരുവാതിരക്കളിയും, വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story