Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി...

പീച്ചി ഡിസ്​െ​പൻസറിയിലെ ജീവനക്കാർക്ക്​ എട്ടുമാസമായി ശമ്പളമില്ല

text_fields
bookmark_border
പട്ടിക്കാട്: പീച്ചി ഡിസ്പൻസറിയിലെ ജീവനക്കാർക്ക് എട്ടുമാസമായി ശമ്പളമില്ല. നേരത്തേ ഇറിഗേഷൻ വകുപ്പി​െൻറ കീഴിലാണ് പീച്ചി ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്. ഇറിഗേഷൻ വകുപ്പ് ആവശ്യമില്ലാത്ത 1800 ജീവനക്കാരെ ഒഴിവാക്കിയതിൽ ഡിസ്പെൻസറി ജീവനക്കാരും ഉൾപ്പെടുകയായിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ സമരം നടത്തിയതിനെ തുടർന്ന് ഡിസ്പെൻസറി ജീവനക്കാരെ ആരോഗ്യവകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാൽ, തസ്തികകളുടെ പേരുകൾ സംബന്ധിച്ച അവ്യക്തത മാറ്റി ഫെബ്രുവരി മുതൽ ശമ്പളം നൽകുന്നതിന് നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ല. കെ. രാജൻ എം.എൽ.എയോട് പരാതിപ്പെെട്ടങ്കിലും നടപടിയായില്ല. അനിശ്ചിതമായി ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ ഡി.എം.ഒക്ക് നിവേദനം നൽകി. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷിജു വെളിയത്ത്, നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. എൽദോസ്, മണ്ഡലം പ്രസിഡൻറ് വി.വി. ഷിനോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ദീപശിഖക്ക് സ്വീകരണം ഒല്ലൂർ: കൊച്ചിയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സര വേദിയിലേക്ക് ജില്ലയിൽനിന്നും കൊണ്ടുപോകുന്ന ദീപശിഖക്ക് ഒല്ലൂർ സ​െൻറ് മേരീസ് കോൺവൻറ് ഹൈസ്കൂളിൽ സ്വീകരണം നൽകി. കെ. രാജൻ എം.എൽ.എ, പ്രധാനാധ്യാപിക സിസ്റ്റർ സ്റ്റെല്ല റോസ് വിദ്യാർഥി അധ്യാപക പ്രതിനിധികൾ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story