Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജ ടിക്കറ്റുമായി...

വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത്​ പ്രവേശിച്ചയാൾ പിടിയിൽ

text_fields
bookmark_border
വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത് പ്രവേശിച്ചയാൾ പിടിയിൽ െകാണ്ടോട്ടി: വ്യാജ ടിക്കറ്റുമായി കരിപ്പൂർ വിമാനത്താവളത്തിനകത്ത് പ്രവേശിച്ചയാൾ പിടിയിൽ. തലശ്ശേരി പെരിങ്ങത്തൂർ പുളിയനമ്പാറ െകാക്കരിയിൽ വീട്ടിൽ സവാദാണ് (30) പിടിയിലായത്. െവള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. ഇയാൾ സഹോദരിയെയും മകളെയും കയറ്റിവിടുന്നതിന് വേണ്ടിയാണ് കരിപ്പൂരിൽ എത്തിയത്. ഇവർക്കൊപ്പം വ്യാജ ടിക്കറ്റുമായി ഇയാളും അകത്ത് കടക്കുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റ് പ്രിൻറ് എടുത്തതിനുശേഷം ഇയാളുടെ പേര് ചേർക്കുകയായിരുന്നു. ടെർമിനലിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് സി.െഎ.എസ്.എഫ് പിടികൂടുന്നത്. തുടർന്ന് വ്യാജ ടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞേതാടെ സവാദിനെ കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story