Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറാണെയുടെ മഹാരാഷ്​ട്ര...

റാണെയുടെ മഹാരാഷ്​ട്ര സ്വാഭിമാൻ പക്ഷ് എൻ.ഡി.എയിലേക്ക്​

text_fields
bookmark_border
റാണെയുടെ മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ് എൻ.ഡി.എയിലേക്ക് മുംബൈ: അടുത്തിടെ കോൺഗ്രസ് വിട്ട് മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ് എന്ന സംഘടന രൂപവത്കരിച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ എൻ.ഡി.എയിലേക്ക്. സംസ്ഥാനത്തി​െൻറയും കൊങ്കൺ മേഖലയുടെയും വികസനത്തിന് താൻ എൻ.ഡി.എയിൽ ചേരുകയാണെന്ന് റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെ കേന്ദ്രത്തിലേക്കില്ലെന്നും മഹാരാഷ്ട്രരാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനനേതൃത്വവുമായി പിണങ്ങി രണ്ടാഴ്ച മുമ്പാണ് മുതിർന്ന മറാത്ത സമുദായ നേതാവ് കോൺഗ്രസ് വിട്ടത്. സംസ്ഥാന ബി.ജെ.പി സർക്കാറി​െൻറ ഭാഗമാകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ക്ഷണിച്ചിരുന്നതായി കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ശിവസേനയിലായിരിക്കെ 1999 ലാണ് റാണെ മുഖ്യമന്ത്രിയായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story