Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷി...

കൃഷി ആധുനികവത്​കരിക്കണം ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
കൃഷി ആധുനികവത്കരിക്കണം -മന്ത്രി സുനിൽകുമാർ തൃശൂർ: ക്രിയാത്മക ചിന്തകളും ശാസ്ത്രീയ പരിജ്ഞാനവും ഉപയോഗിച്ച് കൃഷിയെ ആധുനികവത്കരിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക സർവകലാശാലയിലെ ബിരുദദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന സാക്ഷരത നിലവാരവും നഗരവത്കരണവുമുള്ള കേരളത്തിലെ യുവാക്കളെ കൃഷിയിൽ നിലനിർത്തുകയെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിസംസ്കാരം പുനരുജ്ജീവിപ്പിക്കാൻ പുതുമയുള്ള കൃഷിരീതികളും ആയാസം കുറഞ്ഞ യന്ത്രങ്ങളും വികസിപ്പിക്കണം. കഠിനാധ്വാനത്തിലൂടെയും സ്ഥിരപരിശ്രമത്തിലൂടെയും ആർജിച്ച അറിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി ദശലക്ഷത്തോളം ആളുകളുടെ ജീവിതം പ്രകാശപൂരിതമാക്കാൻ ബിരുദധാരികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. നരേന്ദ്ര സിങ് റാത്തോർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ എം.പി, കെ. രാജൻ എം.എൽ.എ, രജിസ്ട്രാർ ഡോ. ലീനാേമരി വെള്ളായണി, ഡീൻ ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story