Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള കാർഷിക...

കേരള കാർഷിക സർവകലാശാലക്ക് സി. അച്യുതമേനോെൻറ പേരിടുന്നു

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് മുൻ മുഖ്യമന്ത്രിയും സി.പി.െഎ നേതാവുമായ സി. അച്യുതമേനോ​െൻറ പേരിടാൻ നീക്കം. ഈമാസം 16ന് സർവകലാശാല ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗം ഇക്കാര്യം പരിഗണിക്കും. അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. അജണ്ട അംഗീകരിക്കുന്നപക്ഷം സർവകലാശാല നിയമം ഭേദഗതി ചെയ്യേണ്ടിവരും. മാത്രമല്ല, കേരളത്തിലെ ഒരു സർവകലാശാല രാഷ്ട്രീയ നേതാവി​െൻറ പേരിലാവുന്നുവെന്ന അപൂർവതയും സംഭവിക്കും. കോട്ടയത്തെ സർവകലാശാല മഹാത്മാ ഗാന്ധിയുടെ പേരിലും തിരൂർ ആസ്ഥാനമായ മലയാളം സർവകലാശാല തുഞ്ചത്ത് എഴുത്തച്ഛ​െൻറ പേരിലുമാണ്. ഇതൊഴിച്ചാൽ മറ്റ് സർവകലാശാലകൾ അറിയപ്പെടുന്നത് ആരുടെയും പേരിലല്ല. ഇത്തരത്തിൽ നാമകരണ പ്രക്രിയക്ക് തുടക്കമിട്ടാൽ മറ്റ് സർവകലാശാലകളുടെ പേരിലും അതേ ആവശ്യം ഉയരും. രാഷ്ട്രീയ നേതാക്കളുടെ പേരിടേണ്ടിവരും. കൃഷിവകുപ്പ് ഭരിക്കുന്നത് സി.പി.ഐയാണ്. കൃഷിവകുപ്പ് മന്ത്രി കാർഷിക സർവകലാശാലയുടെ േപ്രാ ചാൻസലറാണ്. സി. അച്യുതമേനോൻ രാഷ്ട്രീയാതീതമായി അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ആത്യന്തികമായി സി.പി.ഐ നേതാവാണ്. അദ്ദേഹത്തി​െൻറ പേരിൽ സർവകലാശാല അറിയപ്പെടണമെന്ന സി.പി.ഐയുടെ ആഗ്രഹത്തിനൊത്ത് നീങ്ങാൻ പുതിയ വൈസ് ചാൻസലറുടെ നിയമനം അടുത്തുവരുന്ന സാഹചര്യത്തിൽ വി.സിയാവാൻ ചരടുവലിക്കുന്ന നിരവധിപേരുടെ പിന്തുണയുമുണ്ട്. ഇതി​െൻറ ഭാഗമാണെത്ര, 17 വർഷത്തിനു ശേഷം സർവകലാശാലയിൽ വ്യാഴാഴ്ച നടന്ന ബിരുദദാനം. ഗവർണർ പങ്കെടുക്കാതിരുന്നതോടെ േപ്രാ ചാൻസലറായ കൃഷിമന്ത്രിയുടെ നേതൃത്വത്തിലായി ചടങ്ങ്. ക്ഷണമനുസരിെച്ചത്തിയ രക്ഷിതാക്കളെ പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ സ്ഥലമില്ലാത്തതിനാൽ പുറത്താക്കി. എൽ.സി.ഡി േപ്രാജക്ടറിലാണ് അവർ ചടങ്ങ് കണ്ടത്. തലേന്ന് നടന്ന റിഹേഴ്സലിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചിരുന്നു. സംഘാടകർക്ക് വേണ്ടപ്പെട്ടവർ തള്ളിക്കയറിയതാണ് ചടങ്ങിൽനിന്ന് രക്ഷിതാക്കൾ പുറത്താകാൻ കാരണം. ബിരുദദാന പരിപാടിക്കായി ഒരു വിദ്യാർഥിയിൽനിന്ന് 200 രൂപ വീതം വാങ്ങിയിരുന്നു. ജനറൽ കൗൺസിൽ അംഗീകാരമില്ലാത്ത 70 പേർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അമേരിക്കൻ പൗരത്വമുള്ള ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസർ പി.കെ. രാമചന്ദ്രന് ഓണററി ഡോക്ടറേറ്റ് നൽകുമെന്ന് സർവകലാശാല നേരത്തെ, അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇതിന് കേന്ദ്രസർക്കാറി​െൻറ അനുമതി നേടിയിരുന്നില്ല. ദേശീയതലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞരോ വിദ്യാഭ്യാസ വിദഗ്ധരോ സന്ദേശം നൽകാറുള്ള ബിരുദദാന പരിപാടിയിൽ കാർഷിക ഗവേഷണ കൗൺസിലിലെ ഉദ്യോഗസ്ഥനാണ് അത് നിർവഹിച്ചത്. സി.എൻ. ജയദേവൻ എം.പിയും ഭരണസമിതി അംഗമായ കെ. രാജൻ എം.എൽ.എയും അടക്കമുള്ളവർ സദസ്സിൽ മുന്നിലിരുന്നപ്പോൾ മന്ത്രിക്കും വി.സിക്കും പുറമെ ഡീന്മാരും രജിസ്ട്രാറും വേദി പങ്കിട്ടു. പുതിയ വി.സിയെ കണ്ടെത്താനുള്ള കമ്മിറ്റിയിലേക്ക് ജനറൽ കൗൺസിൽ നോമിനിയെ നിശ്ചയിക്കുന്നത് ഇൗ പ്രത്യേക കൗൺസിൽ യോഗമാണ്. ഇക്കാര്യവും അജണ്ടയിലുണ്ട്. നോമിനി ജനറൽ കൗൺസിൽ അംഗമോ സർവകലാശാല ജീവനക്കാരനോ ആവരുതെന്നാണ് ചട്ടം. ചാൻസലറായ ഗവർണറുടെ പ്രതിനിധിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലുമാണ് മറ്റ് നോമിനികൾ. -
Show Full Article
TAGS:LOCAL NEWS 
Next Story