Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിക്ഷ കഴിഞ്ഞിട്ടും...

ശിക്ഷ കഴിഞ്ഞിട്ടും 'തടവിൽ' 41 പേർ

text_fields
bookmark_border
തൃശൂർ: ബംഗ്ലാദേശിൽനിന്ന് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയതാണ് മുഹമ്മദ് ദോലു സിക്സർ (29). ആരെയും കൊന്നില്ല, പിടിച്ചു പറിച്ചില്ല, ഒന്നും മോഷ്ടിച്ചില്ല, പക്ഷേ അനുഭവിച്ചത് അഞ്ചുമാസം ജയിൽവാസം. മതിയായ യാത്രാരേഖകൾ കൈവശമില്ലെന്നതായിരുന്നു കുറ്റം. ശിക്ഷ പൂർത്തിയായി മാസം കഴിഞ്ഞിട്ടും പക്ഷേ, പുറത്തിറങ്ങാനായിട്ടില്ല. ശിക്ഷ പൂർത്തിയായിട്ടും വിയ്യൂർ ജയിലിൽ കഴിയുന്ന 41 ബംഗ്ലാദേശ് സ്വദേശികളിൽ ഒരാളാണ് മുഹമ്മദ്. മേയിലാണ് തൊഴിൽ തേടി മുഹമ്മദ് കേരളത്തിലെത്തിയത്. കേരളത്തിലേക്ക് ആെള കയറ്റിവിടുന്ന ഏജൻറാണ് ഇവരെ കയറ്റിവിട്ടത്. കൊച്ചിയിലെത്തി നിർമാണമേഖലയിൽ തൊഴിൽ കിട്ടി. ഒരുദിവസം രാത്രി ഭക്ഷണം വാങ്ങിവരുമ്പോൾ പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് കടക്കാനും താമസിക്കാനും തൊഴിലെടുക്കാനുമുള്ള രേഖകളൊന്നും ഇല്ലാത്തതിനാൽ 'ഫോറിനേഴ്സ് ആക്ട്' ചുമത്തി ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. കോടതി അഞ്ചുമാസം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഏപ്രിലിൽ വി‍യ്യൂർ ജയിലിലെത്തിയ മുഹമ്മദി​െൻറ ശിക്ഷ സെപ്റ്റംബർ മൂന്നിന് കഴിഞ്ഞു. മുഹമ്മദിനെ ഏറ്റെടുക്കേണ്ടത് ബംഗ്ലാദേശ് എംബസിയാണ്. ഇവരെത്താതെ പുറത്തിറങ്ങാനാവില്ല. അതുകൊണ്ട് ശിക്ഷയനുഭവിച്ച് കഴിഞ്ഞിട്ടും ജയിലിൽതന്നെ കഴിയുകയാണ് മുഹമ്മദ് ദോലു സിക്സർ. തടവുകാരോടും ജീവനക്കാരോടുമെല്ലാം അടുത്ത സൗഹൃദത്തിലുള്ള മുഹമ്മദ് ഒരു കുഴപ്പവും ഇതുവരെയും ഉണ്ടാക്കിയിട്ടില്ലെന്ന് സൂപ്രണ്ട് എം.കെ. വിനോദ്കുമാർ പറഞ്ഞു. മതിയായ രേഖകളില്ലാത്തതിനാൽ മാസങ്ങൾക്കു മുമ്പ് മലപ്പുറം വാഴക്കാട്ടുനിന്ന് പിടിയിലായ 35 പേരും തൃശൂരിൽനിന്ന് പിടിയിലായ അഞ്ചുപേരും ജയിലിലുണ്ട്. ബംഗ്ലാദേശ് എംബസിയിൽനിന്ന് ഇക്കാര്യത്തിൽ നടപടികൾ നീങ്ങാത്തതാണ് ഇവരെ വിട്ടയക്കുന്നതിന് തടസം. തടവുകാരെ സംബന്ധിച്ച ജയിൽവകുപ്പി​െൻറ പരിശോധനയിലാണ് ശിക്ഷാകാലാവധി കഴിഞ്ഞിട്ടും 'തടവിൽ' കഴിയുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ശിക്ഷ കാലാവധി കഴിഞ്ഞവരുടെ വിശദാംശങ്ങൾ ജയിൽ ഡി.ജി.പി മുഖേന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി ബംഗ്ലാദേശ് എംബസിയെ ബന്ധപ്പെട്ടതായും അധികൃതർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story