Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല ആയുര്‍വേദ...

ജില്ല ആയുര്‍വേദ ആശുപത്രി: സമന്വയ സ്‌പെഷാലിറ്റി ബ്ലോക്ക്​, ക്ഷാരസൂത്ര ക്ലിനിക്​​ സജ്ജം

text_fields
bookmark_border
തൃശൂര്‍: രാമവര്‍മ ജില്ല ആയുര്‍വേദ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള സമന്വയ സ്‌പെഷാലിറ്റി ബ്ലോക്കും ക്ഷാരസൂത്ര ക്ലിനിക്കും ശനിയാഴ്ച തുറക്കുമെന്ന് ആയുര്‍വേദ വിഭാഗം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീല കാറളം അറിയിച്ചു. ജില്ല ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ നാലിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സി.എൻ. ജയദേവന്‍ എം.പിയും ആരോഗ്യ പ്രദർശനം മേയര്‍ അജിത ജയരാജനും ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എട്ടുമുതല്‍ 16 വരെ പൊതുജനങ്ങള്‍ക്കായി ആരോഗ്യവിഷയങ്ങളില്‍ സെമിനാറുകളും ശാസ്ത്ര പ്രദര്‍ശനവും നടക്കും. 15ന് ഭക്ഷ്യമേള. ആർ.വി.ഡി.എ.എച്ച് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.ജി. ശ്യാമള, എച്ച്.എം.സി അംഗം സി.എം. ബാലസുന്ദരൻ, കെ.വി.പി. ജയകൃഷ്ണൻ, ഡോ. പി.കെ. നേത്രദാസ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story