Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.ഇ.എസ്.എ സംസ്ഥാന...

കെ.ഇ.എസ്.എ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം

text_fields
bookmark_border
തൃശൂര്‍: കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്‍ വജ്രജൂബിലി സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തൃശൂര്‍ റീജനല്‍ തിയറ്ററില്‍ തുടങ്ങും. 11ന് കോര്‍പറേഷന്‍ ഓഫിസ് പരിസരത്തേക്ക് വിളംബരജാഥ നടക്കും. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച 10.30ന് റീജനല്‍ തിയറ്ററില്‍ പ്രതിനിധി സമ്മേളനം െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. എട്ടിന് 10ന് ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ തലമുറ സംഗമവും യാത്രയയപ്പു സമ്മേളനവും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ എച്ച്. സിദ്ദീഖ്, എന്‍. രാധേഷ്, കെ.എസ്. അജയൻ, പി. സുരേഷ് ബാബു, ഇ.കെ. സുഷീര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story