Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്​ഥാനത്ത് 200...

സംസ്​ഥാനത്ത് 200 ഇക്കോ ഷോപ്പുകൾ തുടങ്ങും ^മന്ത്രി വി.എസ്. സുനിൽകുമാർ

text_fields
bookmark_border
സംസ്ഥാനത്ത് 200 ഇക്കോ ഷോപ്പുകൾ തുടങ്ങും -മന്ത്രി വി.എസ്. സുനിൽകുമാർ പുറനാട്ടുകര: ജൈവ കാർഷിക ഉൽപന്നങ്ങളും ഉൽപാദനോപാധികളും വിൽക്കുന്നതിനായി പുഴക്കൽ ബ്ലോക്ക് പഞ്ചായത്തി​െൻറ മാതൃകയിൽ സംസ്ഥാനത്ത് 200 പുതിയ ഇക്കോ ഷോപ്പുകൾ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ഇക്കോ ഷോപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട ആറ് പഞ്ചായത്തുകളിലെ വനിത ജെ.എൽ.ജി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളുടെ സ്ഥിരം വിപണിക്കുവേണ്ടി 14 ലക്ഷം െചലവഴിച്ചാണ് വനിത ഇക്കോ ഷോപ്പ് നിർമിച്ചത്. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. പുഴക്കൽ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂർ, വൈസ് പ്രസിഡൻറ് സുമ ഹരി, സ്ഥിരം സമിതി അധ്യക്ഷരായ സി.വി. കുര്യാക്കോസ്, രഞ്ജു വാസുദേവൻ, ടി. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗങ്ങളായ അജിത കൃഷ്ണൻ, പി.ആർ. സുരേഷ് ബാബു, കൃഷി അസി. ഡയറക്ടർ ആർ. രുണി, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. പുഷ്പാകരൻ, ബിജു വർഗീസ്, എം.ടി. സന്തോഷ്, സോളി ജോസഫ്, വനജ റാഫി, സുജാത മുരളീധരൻ, അഞ്ജലി സതീഷ്, ഷീബ ഗിരീഷ്, ബി.ഡി.ഒ. കെ.ഇ. ഉണ്ണി, സായൂജ്, വനിത ഇക്കോ ഷോപ്പ് പ്രസിഡൻറ് ശാന്ത വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story