Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തിൽ വികസനത്തിന്...

കേരളത്തിൽ വികസനത്തിന് അവധി പ്രഖ്യാപിച്ചു ^രമേശ് ചെന്നിത്തല

text_fields
bookmark_border
കേരളത്തിൽ വികസനത്തിന് അവധി പ്രഖ്യാപിച്ചു -രമേശ് ചെന്നിത്തല തൃശൂർ: കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും വിലക്കയറ്റമുൾപ്പെടെയുള്ളവയിൽ സംസ്ഥാനം മുഖം തിരിഞ്ഞിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ വികസനത്തിന് സർക്കാർ തന്നെ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫി​െൻറ രാപ്പകൽ സമരത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ചെന്നിത്തല. മോദി ഭരണം പോലെ വിനാശകരമാണ് സംസ്ഥാനത്തെ പിണറായിയുടെ ഭരണവും. വിലക്കയറ്റമടക്കമുള്ളവയിൽ ജനജീവിതം പൊറുതിമുട്ടുമ്പോൾ ഇതിനെയൊന്നും പ്രതികരിക്കാനാവാതെ മദ്യം വ്യാപകമാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വികസനപ്രവൃത്തികൾ മരവിച്ചു. ക്വട്ടേഷൻ, ഗുണ്ട സംഘങ്ങൾക്ക് അഴിഞ്ഞാടാൻ സൗകര്യമൊരുക്കി. പെട്രോള്‍ വിലവർധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് സാധാരണക്കാരനെ പോക്കറ്റടിക്കുകയാണ്. ഭരണപരാജയം മറച്ചുവെക്കാൻ സി.പി.എമ്മും ആർ.എസ്.എസും അക്രമങ്ങളിലൂടെ പരസ്പരം മത്സരിക്കുന്നു -പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യ സെക്രട്ടറി ജി. ദേവരാജന്‍ ആരോപിച്ചു. അതി​െൻറ ഭാഗമാണ് കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോൻസ് കണ്ണന്താനത്തിന് മുഖ്യമന്ത്രി നല്‍കിയ സ്വീകരണമെന്ന് ദേവരാജൻ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. സമരത്തി​െൻറ സമാപനസമ്മേളനം വെള്ളിയാഴ്ച രാവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ബെന്നി ബെഹ്നാൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story