Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പിയുെട കേരള...

ബി.ജെ.പിയുെട കേരള വിരുദ്ധതക്കെതിരെ സംസ്​ഥാന തലസ്​ഥാനങ്ങളിൽ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കും

text_fields
bookmark_border
തൃശൂർ: കേരളത്തെക്കുറിച്ച് ബി.ജെ.പി നടത്തുന്ന കുപ്രചാരണങ്ങൾ ദേശീയതലത്തിൽ തുറന്നുകാട്ടാൻ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ ഒക്ടോബർ ഒമ്പത് മുതൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനതക്ക് പിന്തുണയായാണ് പ്രക്ഷോഭ പരിപാടി നടത്തുന്നെതന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ ഇടതുപക്ഷത്തെ എതിരിടാൻ കഴിയാത്തതിനാൽ അക്രമ രാഷ്്ട്രീയം തിരഞ്ഞെടുത്തിരിക്കുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് കേരളത്തിൽ അതിക്രമവും തീവ്രവാദവും വ്യാപകമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ദലിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കാൻ മുന്നിൽ നിൽക്കുന്ന ബി.ജെ.പി കേരളത്തിൽ ജനരക്ഷായാത്ര നടത്തുന്നത് പ്രഹസനമാണ്. ജാഥയുടെ മൂന്നാം ദിവസം ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് പിന്മാറേണ്ടിവന്നു. മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയിൽകൂടി യാത്ര നടത്താൻപോലും കഴിഞ്ഞില്ല. ഏറ്റുമുട്ടൽ കൊലപാതകത്തി​െൻറ വക്താവായാണ് അമിത് ഷാ അറിയപ്പെടുന്നത്. ഇത്തരം നിരവധി കേസുകൾ അദ്ദേഹത്തി​െൻറ പേരിലുണ്ട്. കേരളത്തിൽ ജിഹാദ് നടക്കുന്നുണ്ടെന്ന യോഗി ആദിത്യ നാഥി​െൻറ ആരോപണം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നെതന്ന് അദ്ദേഹം പറഞ്ഞു. ഹാദിയ കേസിൽ ഹൈകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവകാശവും അര്‍ഹതയും വ്യക്തിക്കാണ്. ഹാദിയയുടെ തീരുമാനംപോലെ ജീവിക്കാമെന്നാണ് വിഷയത്തിൽ സി.പി.എം നിലപാട്. എൻ.ഐ.എ ഇടപെടല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധന തടയാൻ കേന്ദ്രസർക്കാറാണ് നടപടിയെടുക്കേണ്ടത്. അന്താരാഷ്്ട്ര വിപണിയില്‍ ക്രൂഡോയിലി​െൻറ വില മൂന്നുവര്‍ഷത്തിനിടയില്‍ 60 ശതമാനം കുറഞ്ഞിട്ടും അതിനനുസൃതമായി കുറക്കാൻ കേന്ദ്രം തയാറായിട്ടില്ല. വലിയ തോതില്‍ സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറച്ചാലേ സംസ്ഥാനങ്ങള്‍ക്ക് നികുതിയിളവ് നല്‍കാന്‍ പ്രായോഗികമായി സാധിക്കുകയുള്ളൂ. രാജ്യത്തെ സാമ്പത്തികമാന്ദ്യം തൊഴിൽമേഖലയെ ഗുരുതരമായി ബാധിക്കും. വിവിധ സെക്ടറുകളിൽ തൊഴിൽസാധ്യത ഗണ്യമായി കുറയും. നിലവിൽ ജോലിയുള്ളവരും പ്രതിസന്ധി നേരിടുകയാണ്. കേരള മന്ത്രിസഭയിലെ ആരോപണവിധേയനായ മന്ത്രിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറക്ക് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story