Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടക്കളത്തൂര്‍...

എടക്കളത്തൂര്‍ തിരുവമ്പാടി തീർഥാടനം

text_fields
bookmark_border
തൃശൂര്‍: തിരുവമ്പാടി ക്ഷേത്ര മൂലസ്ഥാനമായ എടക്കളത്തൂര്‍ തിരുവമ്പാടി മൂലസ്ഥാനത്തേക്കുള്ള നാലാമത് തീര്‍ഥാടനം എട്ടിന് നടക്കും. രാവിലെ 6.30ന് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ശബരിമല അയ്യപ്പ സേവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. എടക്കളത്തൂർ -പുത്തൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് തീര്‍ഥാടനം സംഘടിപ്പിക്കുന്നതെന്ന് സമിതി അംഗങ്ങളായ ഹരി മുള്ളൂര്‍, കെ. ശങ്കരന്‍കുട്ടി നായര്‍, പി.ടി. പ്രവീണ്‍, കെ.ആര്‍. സന്തോഷ്, പി.വി. അജയന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story