Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്കകൾ തകരാറിലായി...

വൃക്കകൾ തകരാറിലായി യുവാവ് പുതുജീവിതം തുറന്ന് സിസ്​റ്റർ റോസ് ആ​േൻറാ

text_fields
bookmark_border
ഇരിങ്ങാലക്കുട: വൃക്കകൾ തകരാറിലായ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധ​െൻറ മകന്‍ തിലകന് (46) മുന്നില്‍ പുതുജീവിതം തുറന്ന് സിസ്റ്റർ റോസ് ആേൻറാ. എത്രയുംവേഗം വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിച്ചില്ല. ഭാര്യ വൃക്ക നൽകാൻ തയാറായെങ്കിലും അനുയോജ്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇരിങ്ങാലക്കുട സ​െൻറ് ജോസഫ് കോളജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റർ റോസ് ആേൻറായുടെ വലിയ മനസ്സുമായി എത്തിയത്. പരിശോധനകൾക്കൊടുവിൽ സിസ്റ്ററുടെ വൃക്ക തിലകന് യോജിച്ചതാണെന്ന് കണ്ടെത്തി. പരിസരശുചീകരണം, സാമൂഹിക വനവത്കരണം, വൃദ്ധജന സംരക്ഷണം തുടങ്ങി ഇരിങ്ങാലക്കുടയിലെ സാമൂഹിക - സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് സിസ്റ്റര്‍ റോസ് ആേൻറാ. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ നഗരത്തില്‍ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ ദേവസ്യ ആൻറണിയുടെയും ത്രേസ്യാമ്മയുടെയും മകളാണ് സിസ്റ്റർ. ത‍​െൻറ ജീവിത സാക്ഷ്യമാണ് അവയവദാനത്തിലൂടെ നൽകുന്ന സന്ദേശമെന്ന് സിസ്റ്റർ പറഞ്ഞു. തിലകന് സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍നിന്നു കിട്ടിയിരുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയക്ക് വേണ്ട പണം കണ്ടെത്താനായി നാട്ടുകാര്‍ ടി.എ. സെബാസ്റ്റ്യന്‍ ചെയര്‍മാനും മുനിസിപ്പല്‍ കൗണ്‍സിലര്‍ മീനാക്ഷി ജോഷി കണ്‍വീനറായും പ്രതീഷ് ട്രഷററായും സഹായനിധി രൂപവത്കരിച്ചു. കനറാ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 0807101098562, ഐ.എഫ്.എസ്.സി കോഡ്: CNRB0000807. ഫോൺ: 9847419384.
Show Full Article
TAGS:LOCAL NEWS 
Next Story