Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്​.എഫ്.ഐ മേഖല ജാഥകൾ...

എസ്​.എഫ്.ഐ മേഖല ജാഥകൾ സമാപിച്ചു

text_fields
bookmark_border
തൃശൂർ: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മേഖല ജാഥകൾ തൃശൂരിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ 20 മാസംകൊണ്ടു തീർന്നു. പക്ഷേ, മോദി സർക്കാറി​െൻറ വർഗീയ, ഏകാധിപത്യ വാഴ്ച തുടരുന്നു. കോൺഗ്രസിനുണ്ടായതിനേക്കാൾ ദയനീയ പതനമാണ് മോദി സർക്കാറിനെ കാത്തിരിക്കുന്നത്. കേരളത്തിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയുടെ അവകാശങ്ങളുയർത്തി ജാഥ നടത്തുമ്പോൾ ബി.ജെ.പി നാട്ടിൽ കലാപമുണ്ടാക്കാനുള്ള വർഗീയ ജാഥയാണ് നടത്തുന്നത്. ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനും നാട്ടിൽ കലാപമുണ്ടാക്കി ജനപക്ഷത്തുനിൽക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ താഴെയിറക്കാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ജാഥ ക്യാപ്റ്റന്മാർക്ക് ഉപഹാരം നൽകി. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, ജാഥ ക്യാപ്റ്റന്മാരായ സംസ്ഥാന സെക്രട്ടറി എം. വിജിൻ, സംസ്ഥാന പ്രസിഡൻറ് ജെയ്ക്ക് സി. തോമസ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ശരത് പ്രസാദ് വർഗീയവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി റോസൽ രാജ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മനു പുതിയാമമഠം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story