Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാഞ്ഞാണി സർവിസ് സഹകരണ...

കാഞ്ഞാണി സർവിസ് സഹകരണ ബാങ്ക് കവർച്ച: എസ്.പിക്ക് നിവേദനം നൽകി

text_fields
bookmark_border
കാഞ്ഞാണി: എൽ.ഡി.എഫ് ഭരിക്കുന്ന കാഞ്ഞാണി സർവിസ് സഹകരണ ബാങ്ക് കാഞ്ഞാണി ശാഖ ഓഫിസ് കുത്തിത്തുറന്ന് 1.58 കോടിയുടെ സ്വർണവും ആറ് ലക്ഷത്തോളം രൂപയും കവർന്ന കേസ് കുറ്റമറ്റ രീതിയിൽ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റൂറൽ എസ്.പിക്ക് നിവേദനം നൽകിയതായി മണലൂർ മണ്ഡലം പ്രസിഡൻറ് ടോണി അത്താണിക്കൽ, എം.വി. അരുൺ എന്നിവർ അറിയിച്ചു. 2006ലാണ് വൻ കവർച്ച നടന്നത്. തമിഴ്നാട് സ്വദേശികളായ നാലുപേർ പിടിയിലായെങ്കിലും 2012-ൽ ഇവരെ കോടതി വെറുതെവിട്ടു. ഈ സമയം കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ചെന്ന് നേതാക്കൾ വിമർശിച്ചു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാത്ത അന്നത്തെ കോൺഗ്രസ് മണലൂർ മണ്ഡലം നേതൃത്വം തെറ്റായ നടപടിയാണ് കൈക്കൊണ്ടതെന്ന് ഇവർ പറഞ്ഞു. കേസ് സത്യസന്ധമായി അന്വേഷിക്കാത്തതിനാലാണ് പ്രതികളെ വിട്ടയച്ചത്. ശരിയായ തെളിവ് ഹാജരാക്കാത്തതിനാലാണ് കേസ് നിലച്ചത്. എൽ.ഡി.എഫ്‌ ഭരിക്കുന്ന ബാങ്കിൽ നടന്ന കവർച്ചയിൽ പ്രതികളെ വെറുതെ വിട്ടിട്ടും അന്നത്തെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ബാങ്ക് ഭരണസമിതി സംശയത്തി​െൻറ നിഴലിലാണ്. ആയിരത്തോളം പേരുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്. ഇനിയും പലർക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കേസിലെ പ്രതികളെ പിടികൂടാൻ പുനരന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story