Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രാഫ്​റ്റ്​...

ക്രാഫ്​റ്റ്​ ആശുപത്രിയുടെ മതിൽ പൊലീസ് കാവലിൽ പൊളിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരത്തിലെ ക്രാഫ്്റ്റ് ആശുപത്രിയുടെ മതിൽ നഗരസഭ അധികൃതർ പൊലീസ് കാവലിൽ പൊളിച്ചു നീക്കി. നാടകീയ രംഗങ്ങൾക്ക് വഴിവെച്ചാണ് മതിൽ പൊളിച്ചത്. ചന്തപ്പുരയിൽ പ്രവർത്തിക്കുന്ന ക്രാഫ്റ്റ് ആശുപത്രിയുടെയും നഗരസഭ സെക്രട്ടിയുടെ ക്വാർേട്ടഴ്സി​െൻറയും അതിരിൽനിന്ന മതിലാണ് വ്യാഴാഴ്ച രാവിലെ പൊലീസ് കാവലിൽ അധികൃതർ പൊളിച്ചത്. ആശുപത്രിക്കാർ നഗരസഭയുടെ സ്ഥലം കൈയേറിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതരുടെ നടപടി. രാവിലെ മതിൽ പൊളിക്കാൻ നഗരസഭ ജീവനക്കാർ എത്തിയതോടെ പ്രശ്നങ്ങൾ ഉടലെടുത്തു. ജീവനക്കാരെ തടഞ്ഞതോടെ നഗരസഭ സെക്രട്ടറിയും അധ്യക്ഷൻ സി.സി. വിപിൻചന്ദ്രനും സ്ഥലത്തെത്തി. ഇതോടെ ക്രാഫ്റ്റ് ഡയറക്ടർ ഡോ. അബ്ദുൽമജീദും നഗരസഭ അധ്യക്ഷനും തമ്മിൽ കടുത്ത വാക്കേറ്റം നടന്നു. ഇതിനിടെ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ആംഗ്യങ്ങൾ ചെയർമാനെ പ്രകോപിപ്പിച്ചു. പൊലീസി​െൻറ സാന്നിധ്യത്തിൽ സംഘർഷം മൂർച്ഛിച്ചതോടെ ഇരുവരും തമ്മിൽ സംഘട്ടനം നടക്കുമെന്ന അവസ്ഥ വരെയെത്തി. ഇതിനിടെ മറ്റുളളവർ പിടിച്ച്മാറ്റുകയായിരുന്നു. പിന്നീടാണ് പൊലീസ് കാവലിൽ മതിലി​െൻറ കൂടുതൽ ഭാഗങ്ങൾ പൊളിച്ചത്. ഇവിടെ കൈയേറ്റം കെണ്ടത്തിയ സാഹചര്യത്തിൽ നോട്ടീസ് നൽകിയ ശേഷമാണ് നഗരസഭ നടപടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ നോട്ടീസിനുമേൽ കോടതിയുടെ ഇഞ്ചങ്ഷൻ ഒാർഡർ ഉണ്ടെന്നത് ബോധ്യപ്പെടുത്തിയിട്ടും പൊളിക്കാൻ ശ്രമിച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഡോ. മജീദ് പറഞ്ഞു. ഇതിനിടെ സംഘർഷ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വൈകീട്ട് സി.പി.െഎ പ്രവർത്തകർ നഗരത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story