Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണ പദ്ധതി...

സംരക്ഷണ പദ്ധതി നടപ്പായില്ല; കപ്പത്തോടിെൻറ കരകള്‍ ഇടിയുന്നു

text_fields
bookmark_border
ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ ചെന്നുചേരുന്ന കപ്പത്തോടി​െൻറ കരയിടിയുന്നു. ഇത് ചാലക്കുടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളുടെ കാർഷിക വികസനത്തിന് തടസ്സമാകുന്നതായി കർഷകർ. കപ്പത്തോട് കെട്ടി സംരക്ഷിക്കണമെന്ന് കാലങ്ങളായുള്ള കര്‍ഷകരുടെ ആവശ്യമാണ്. പദ്ധതി അംഗീകരിച്ചെങ്കിലും ഇനിയും നിർമാണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മാസം കനത്ത മഴ പെയ്തതോടെ മിക്കയിടത്തും കരയിടിഞ്ഞ നിലയിലായി. വശങ്ങളിലെ മണ്ണിടിഞ്ഞ് തോടി​െൻറ ആഴം പലയിടത്തും കുറഞ്ഞു. രണ്ടുദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ തോട് കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണിപ്പോൾ. ഇരുകരകളിലുമുള്ള കൃഷിയിടങ്ങളിലേക്കാണ് വെള്ളം എത്തുക. ഇതോടെ പ്രദേശത്ത് വൻ കൃഷിനാശം സംഭവിക്കുകയും ചെയ്യും. കപ്പത്തോട് സംരക്ഷണപദ്ധതിക്ക് കൃഷി വകുപ്പി​െൻറ അനുമതി ലഭിെച്ചങ്കിലും പണി തുടങ്ങാൻ വൈകുകയാണ്. കവിഞ്ഞൊഴുകിയതിനാല്‍ വിവിധ ഭാഗങ്ങളില്‍ കരയിടിഞ്ഞ് നാശം സംഭവിച്ചതായി പരാതിയുണ്ട്. വേനലായാല്‍ വെള്ളമില്ലാത്ത അവസ്ഥയും കരയിടിച്ചിൽമൂലം ഉണ്ടാകുമെന്ന് കർഷകർ പറഞ്ഞു. ചാലക്കുടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിൽ കൃഷി കപ്പത്തോടിെന ആശ്രയിച്ചാണ്. കോടശേരി പഞ്ചായത്തിലെ തേനിട്ടമുടി, അമല്‍പാറ വനത്തില്‍നിന്ന് ഉത്ഭവിച്ച് പരിയാരം പഞ്ചായത്തില്‍ പൂവ്വത്തിങ്കല്‍ പാലത്തിന് താഴെ ചാലക്കുടിപ്പുഴയില്‍ ചേരുന്ന കപ്പത്തോടിന് 15 കിലോമീറ്ററോളം നീളമുണ്ട്. അതിരപ്പിള്ളി, കോടശേരി, പരിയാരം പ്രദേശത്തെ കര്‍ഷകര്‍ക്ക് മഴക്കാലത്തും വര്‍ഷക്കാലത്തും സഹായമാണീ തോട്. 10 കോടി ചെലവില്‍ കപ്പത്തോട് നവീകരിക്കാനും സംരക്ഷിക്കാനും നടപടിയായിട്ടുണ്ട്. നബാര്‍ഡി​െൻറ സഹായത്തോടെ ആര്‍.ഐ.ഡി.എഫ്- 22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കാന്‍ പദ്ധതിയുള്ളത്. കേരള ഭൂവികസന കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. പദ്ധതിയുടെ കാലതാമസം ഇനിയും ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം ആരംഭിച്ചു ചാലക്കുടി: ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇതി​െൻറ ഭാഗമായി തുന്നല്‍ പരിശീലനം ആരംഭിച്ചു. സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്നാണ് തയ്യല്‍ മെഷീന്‍ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. പി.ടി.എ പ്രസിഡൻറ് എം.എന്‍. വിനോദന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി. പങ്കജവല്ലി, അധ്യാപിക ഷീബ, വി.എച്ച്.എസ്.സി പ്രിന്‍സിപ്പൽ ബിന്ദു, ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പൽ ശശികല, ജിജേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story