Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതണൽ ക്യാമ്പ് തുടങ്ങി

തണൽ ക്യാമ്പ് തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്‌സ് വി.എച്ച്.എസ്.എസ് സ്‌കൂള്‍ എൻ.എസ്.എസ് യൂനിറ്റി​െൻറ തണല്‍ ദ്വിദിന ക്യാമ്പ് പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവ െവെവിധ്യ പാര്‍ക്ക് ഏറ്റെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. എൽ.എസ്.എസ് ലീഡര്‍ സാന്ദ്ര ഉണ്ണികൃഷ്ണന് മാവിൻതൈ നല്‍കി പാര്‍ക്കി​െൻറ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്.എസ്.സി തൃശൂര്‍ റീജനല്‍ എ.എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.എസ്. ബീന, എം. സുധീർ, സി.പി. ഉണ്ണികൃഷ്ണൻ, ഷെല്ലി മുട്ടത്ത്, വി.എച്ച്.എസ്.സി പ്രന്‍സിപ്പൽ എ. ജിനേഷ്, എൻ.എസ് ഓഫിസര്‍ കെ.എൻ. മഞ്ജു, എ. വസന്ത എന്നിവര്‍ സംസാരിച്ചു. 'സ്ത്രീപീഡനം വര്‍ധിച്ചെന്ന തോന്നൽ മാധ്യമശ്രദ്ധ കൂടിയതുമൂലം' ഇരിങ്ങാലക്കുട: മാധ്യമശ്രദ്ധ കൂടിയതുമൂലമാണ് കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവെന്ന തോന്നല്‍ ഉണ്ടാകുന്നതെന്ന് എഴുത്തുകാരി മൈന ഉമൈബാന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വനിത സെല്ലി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാരിസ്ഥിതിക സ്ത്രീവാദം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവർ. കേരളത്തില്‍ പണ്ടും സ്ത്രീപീഡനങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ, അന്ന് മാധ്യമരംഗം ഇന്നത്തെപോലെ ശക്തമായിരുന്നില്ല. ഭയന്ന് അകത്തളങ്ങളില്‍ ഒതുങ്ങുന്നതിനുപകരം ധൈര്യപൂർവം സാമൂഹികരംഗത്ത് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. വാഴച്ചാല്‍ ആദിവാസി ഊരുമൂപ്പത്തി വി.കെ. ഗീത ആധുനിക നാഗരികത ആദിവാസി ജീവിതത്തിനുമേല്‍ ചെലുത്തുന്ന സാംസ്‌കാരിക സമ്മര്‍ദങ്ങള്‍ വിവരിച്ചു. വനിത സെല്‍ കണ്‍വീനര്‍ ഡോ. ബി. ശ്രീവിദ്യ, വനിത സെല്‍ പ്രസിഡൻറ് തെരേസ ജോഷി, സ്‌നേഹ ജോർജ്, ടി.എ. ദിവ്യമോൾ, പി.ആര്‍. രൂപിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story