Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല ബിരുദദാനം നാളെ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല ഏഴാമത് ബിരുദദാനം ശനിയാഴ്ച പത്തിന് ഗവ. മെഡിക്കൽ കോളജ് അലുംനി ഹാളിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രോ ചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. കേരള ഹൈകോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ബിരുദദാന പ്രസംഗം നടത്തും. ആരോഗ്യ സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിൽ നിന്നായി 5271 പേർക്കാണ് ബിരുദം നൽകുക. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്നായി മെഡിസിൻ-2100, ഡ​െൻറൽ-581, ആയുർവേദം-681, നഴ്സിങ്-693, ഫാർമസ്യൂട്ടിക്കൽ സയൻസ്-958, അലൈഡ് ഹെൽത്ത് സയൻസ്-361 എന്നിങ്ങനെ വിദ്യാർഥികൾ ബിരുദം സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ രജിസ്ട്രാർ ഡോ. എം.കെ. മംഗളം, പരീക്ഷ കൺട്രോളർ ഡോ. പി.കെ. സുധീർ, ഡീൻ ഡോ. ഉണ്ണികൃഷ്ണൻ, കെ.പി. രാജേഷ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story