Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊമ്പനോട്​ ക്രൂരത:...

കൊമ്പനോട്​ ക്രൂരത: അന്വേഷിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
ഗുരുവായൂര്‍‍: ആനത്താവളത്തിലെ കൊമ്പനെ മദപ്പാട് കഴിഞ്ഞ് മൂന്നാം ദിവസം എഴുന്നള്ളിപ്പിനയച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യം. മദപ്പാടിന് ശേഷം വിശ്രമം നൽകാതെ എഴുന്നള്ളിപ്പിനയച്ച രണ്ട് സ്ഥലങ്ങളിലും ആന ഇടഞ്ഞിരുന്നു. വിശ്രമം നൽകാതെ ആനയെ അയക്കരുതെന്ന വിദഗ്ധ ഉപദേശം പോലും ചെവിക്കൊള്ളാതെയാണ് കൊമ്പൻ ദാമോദർദാസിനെ എഴുന്നള്ളിപ്പിനയച്ചതെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടേക്ക് എഴുന്നള്ളിപ്പിന് കൊണ്ടുപോയ കൊമ്പൻ ഇടയുകയും നാലുദിവസം അവിടെ തളച്ചിടേണ്ട അവസ്ഥ വരുകയും ചെയ്തു. തിരിച്ചെത്തിച്ച കൊമ്പനെ പിറ്റേന്നുതന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിയോഗിച്ചു. ക്ഷേത്രത്തിനകത്തുവെച്ച് കൊമ്പൻ പാപ്പാനെ ആക്രമിച്ചു. ഭക്തരെ ക്ഷേത്രത്തിന് പുറത്തേക്കയക്കേണ്ട സാഹചര്യവും ഉണ്ടായി. രണ്ട് സ്ഥലത്തും വലിയ ദുരന്തം ഉണ്ടാവാതിരുന്നത് ഭാഗ്യത്തിന് മാത്രമാണ്. ആനക്ക് വിശ്രമം നൽകണമെന്നാവശ്യപ്പെട്ടവരോട് ദേവസ്വത്തിന് വരുമാനമുണ്ടാക്കാനാണ് താൻ ജോലി ചെയ്യുന്നതെന്ന മറുപടിയാണത്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയത്. നേരത്തെ, സാമ്പത്തിക ക്രമക്കേടുകൾക്ക് സസ്പെൻഷന് വിധേയനായയാളാണ് ഈ ഉദ്യോഗസ്ഥൻ. ഇതോടൊപ്പം ആനകളെ ദൂരസ്ഥലങ്ങളിലേക്ക് എഴുന്നള്ളിപ്പിനയക്കാൻ ലോറി വാടകെക്കടുക്കുന്നത് സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ദേവസ്വത്തിന് സ്വന്തം വാഹനമുണ്ടായിട്ടും സ്വകാര്യ ലോറി ലോബിക്ക് ഓട്ടം ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ ബോധപൂർവം നടത്തുന്നുവെന്നാണ് ആക്ഷേപം. ഇതിനുള്ള ഏജൻറുമാർ ആനത്താവളത്തിൽ തന്നെയുണ്ടെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story