Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലാസ് തോണിയായി...

കടലാസ് തോണിയായി തീരമേഖല വികസനം

text_fields
bookmark_border
ചാവക്കാട്: തീരമേഖല വികസനം എന്നപേരിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ ചാകരപോലെ പ്രഖ്യാപിച്ച പല പദ്ധതികളും കടലാസ് തോണികളായി കടലിൽ അലിഞ്ഞു. തീരമേഖലയിൽ 530 കോടിയുടെ വികസനപദ്ധതികള്‍ നടപ്പാകുന്നു-വെന്നും ജില്ലയില്‍ മാത്രം 38.47 കോടിയുടെ വിവിധ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും മൂന്നുവർഷം മുമ്പാണ് അന്നത്തെ ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു പോയത്. തീരദേശ വികസന കോർപറേഷൻ മുഖേന നടപ്പാക്കുന്ന പദ്ധതികളിലെ അന്ന് ഉദ്ഘാടനം ചെയ്ത ബ്ലാങ്ങാട് ഫിഷ് ലാൻഡിങ് സ​െൻററിലെ മുറികൾ പോലും ഇതുവരെ തുറന്നിട്ടില്ല. ചെറിയ മുറികളായതിനാൽ മത്സ്യബന്ധന തൊഴിലുപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നതാണ് കാരണം. കെട്ടിടംപണി പൂർത്തിയായിട്ട് വർഷം കഴിഞ്ഞെങ്കിലും സോളാർ ഫിഷ് ഡ്രൈയിങ് യൂനിറ്റ് തിരുവത്രയിൽ ഇനിയും ആരംഭിച്ചിട്ടില്ല. ചാവക്കാട്ടും കൊടുങ്ങല്ലൂരിലും മൊബൈല്‍ മെഡിക്കല്‍ യൂനിറ്റെന്ന വാഗ്ദാനവും വെള്ളത്തിൽ വരച്ച വരയായി. കടപ്പുറം പഞ്ചായത്തിൽ കടൽ തിരയിൽനിന്ന് രക്ഷനേടാനുള്ള സുരക്ഷഭിത്തികൾ പലഭാഗത്തും തകർന്നു. തീരമേഖലയോടുള്ള സംസ്ഥാന സർക്കാറി​െൻറ അവസ്ഥയിതാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ബ്ലാങ്ങാട് ബീച്ചിൽ മത്സ്യമാർക്കറ്റ് ഇനിയും തുറക്കാൻ നഗരസഭക്കായില്ല. ഉപ്പുജലം മാത്രം ലഭിക്കുന്ന കടപ്പുറം പഞ്ചായത്ത് തീരമേഖലയിൽ കുടിവെള്ളം ലഭിക്കാൻ വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ പാതാളത്തോളം താഴ്ത്തിയാൽ മാത്രമേ ഒരു തുള്ളി വെള്ളം ലഭിക്കൂ. പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളും തീരമേഖലയിൽ തുടങ്ങിയ പല പദ്ധതികളും പാതിവഴിയിലാണ്. കിടത്തി ചികിത്സിക്കാനുള്ള കെട്ടിട സൗകര്യങ്ങളുണ്ടായിട്ടും പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോടും പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂരിലും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ വൈകുന്നേരം നാല് കഴിഞ്ഞാൽ ആൾപ്പെരുമാറ്റമില്ലാത്ത അവസ്ഥ‍യിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story