Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസപ്തഭംഗിക്ക്​ ഇന്ന്...

സപ്തഭംഗിക്ക്​ ഇന്ന് തിരശ്ശീല വീഴും: മതിവരാകാഴ്ചയൊരുക്കി കഥക്

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ നടക്കുന്ന സപ്തഭംഗി ദേശീയ നൃത്തോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴും. അഞ്ചിന് കൂത്തമ്പലത്തിൽ നടക്കുന്ന സമാപന സമ്മേളനം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കും. മടവൂർ വാസുദേവൻ നായർ വിശിഷ്ടാതിഥിയാകും. നൃത്തോത്സവത്തി​െൻറ ഭാഗമായി ലഖ്നോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കഥക് അക്കാദമിയുടെയും അനുജ് അർജുൻ ഡാൻസ് കമ്പനിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് അനൂജ് മിശ്രയും സംഘവും അവതരിപ്പിച്ച കഥകും കലാമണ്ഡലം വള്ളത്തോൾ നഗർ കാമ്പസിലെ കലാകാരികളുടെ ശിവശക്തി മോഹിനിയാട്ടവും അരങ്ങിലെത്തി. വെള്ളിയാഴ്ച വൈകീട്ട് സംഘമിത്ര ബോറയുടെ നേതൃത്വത്തിൽ ആസാമി വൈഷ്ണവ കലാരൂപമായ സത്രിയ അരങ്ങിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story