Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.ടി:...

ജി.എസ്.ടി: സ്പെയർപാർട്സുകൾക്ക് തോന്നിയ വിലയെന്ന്

text_fields
bookmark_border
വാടാനപ്പള്ളി: ജി.എസ്.ടി വന്നതോടെ തൃശൂരിലെ സ്പെയർപാർട്സ് കടകളിൽ തോന്നിയപോലെ വിലനിരക്ക് ഒട്ടിച്ച് സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ആക്ഷേപം. വിലക്കുറവ് പ്രതീക്ഷിച്ചാണ് കാറുടമകളും ഡ്രൈവർമാരും തൃശൂരിലെ കടകളെ ആശ്രയിക്കുന്നത്. വില നിരക്ക് സാധനങ്ങളിൽ ഒട്ടിച്ചിട്ടും ജി.എസ്.ടിയുടെ പേരുപറഞ്ഞ് അമിത വിലയാണ് വാങ്ങുന്നത്. 100 മുതൽ 150 രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. ചോദ്യംചെയ്താൽ വിലയൊട്ടിച്ച ഭാഗം കീറിക്കളയുകയാണ്. പരാതി ഉന്നയിച്ചവർ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാൻ ബില്ല് ആവശ്യപ്പെട്ടാലും നൽകാൻ കടയുടമകൾ തയാറാകുന്നില്ല. അമിതവില ഈടാക്കി ചൂഷണം ചെയ്യുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story