Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുകടവ്...

ആറാട്ടുകടവ് അപകടക്കടവാകുന്നു

text_fields
bookmark_border
അന്നമനട: ആയിരക്കണക്കിന് ഭക്തജനങ്ങൾ ശിവരാത്രി തൊഴാനെത്തുന്ന മണപ്പുറം . ബുധനാഴ്ച ചെറായി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചതോടെ ഇവിടെ ഇറങ്ങാൻ ജനം ഭയപ്പെടുകയാണ്. 2016ൽ കുളിക്കാനിറങ്ങിയ ബാലൻ മുങ്ങി മരിച്ചു. നേരത്തേയും ദുരന്തങ്ങളിൽ ഒന്നിലേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മണൽ എടുത്ത കയങ്ങളാണ് അപകടക്കെണിയായി മാറുന്നത്. പുഴ വളഞ്ഞ് ഒഴുകുന്നതിനാൽ ഇവിടെ ഒഴുക്കിന് ശക്തിയുമുണ്ട്. പുറമെനിന്ന് വരുന്നവർ ഇതറിയാതെ നീന്താൻ ശ്രമിക്കുന്നതോടെ അപകടത്തിൽപെടുകയാണ്. മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ സംവിധാനങ്ങളുമില്ല. തൊട്ടടുത്തൊന്നും താമസക്കാരുമില്ല. 12 കി.മീ അകലെ നിന്നും ഫയർഫോഴ്സ് എത്തി വേണം ഇവിടെ രക്ഷാപ്രവർത്തനം നടത്താൻ. പഞ്ചായത്ത് അധികൃതർ അടിയന്തര യോഗം വിളിച്ചു കൂട്ടി അപകടം തടയുന്നതിന് മുന്നൊരുക്കങ്ങൾ നടത്തണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. പുഴക്കടവിൽ കുളിക്കാനിറങ്ങുന്ന പ്രദേശം ബാരിക്കേഡ് സ്ഥാപിച്ച് സംരക്ഷണവലയം സ്ഥാപിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. അതേ സമയം മാള ബ്ലോക്ക് പഞ്ചായത്തി​െൻറ പുഴക്കടവ് നവീകരണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story