Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്രകല വിദ്യാര്‍ഥി...

ചിത്രകല വിദ്യാര്‍ഥി ഹോട്ടൽമുറിയിൽ മരിച്ചനിലയില്‍

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി സ്വദേശിയായ ചിത്രകല വിദ്യാര്‍ഥിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലാസംവിധായകന്‍ രാജന്‍ വരന്തരപ്പിള്ളിയുടെ മകന്‍ പുത്തന്‍ചിറക്കാരന്‍ ജീസ് (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് ജീസി​െൻറ മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജിൽ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ചിത്രകലയുമായി ബന്ധപ്പെട്ട ജോലിക്കായാണ് ഡല്‍ഹിക്ക് പോയതെന്ന് പറയുന്നു. മാതാവ്: ഫ്ലവറി. സഹോദരൻ: മോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വരന്തരപ്പിള്ളി വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story