Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂരേഖ കൈക്കലാക്കി...

ഭൂരേഖ കൈക്കലാക്കി ലക്ഷങ്ങൾ തട്ടിയ പ്രതിക്കെതിരെ എട്ട് കേസുകൾ

text_fields
bookmark_border
കുന്നംകുളം: മരത്തംകോട് സ്വദേശിയുടെ ഭൂരേഖകള്‍ കൈക്കലാക്കി പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ പിടിയിലായയാൾ എട്ട് കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. എരുമപ്പെട്ടി കുന്നത്തേരി വാഴപ്പിള്ളി വീട്ടില്‍ ബിജുമോനെതിരെയാണ് വിവിധ സ്റ്റേഷനുകളിൽ കേസ് നിലനിൽക്കുന്നത്. എരുമപ്പെട്ടിയില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകളും ഗുരുവായൂര്‍, പുതുക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണുള്ളത്. എരുമപ്പെട്ടിയില്‍ മര്‍ദനക്കേസുകളാണുള്ളത്. ഗുരുവായൂരില്‍ വിശ്വാസ വഞ്ചന നടത്തി പണം അപഹരിച്ചെന്നാണ് കേസ്. പുതുക്കാട് ഹൈവേയില്‍ വാഹനം തടഞ്ഞുനിര്‍ത്തി പണം അപഹരിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കിടങ്ങൂര്‍ താഴത്തുപുരയ്ക്കല്‍ തിലക​െൻറ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഭൂരേഖകള്‍ വാങ്ങി ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇയാള്‍ കുന്നംകുളം പൊലീസി​െൻറ പിടിയിലായത്. തിലക​െൻറ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നെഞ്ചുവേദനയെന്ന കാരണം പറഞ്ഞ് ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റി. മറ്റ് കേസുകളിൽ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story