Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യഭവനം...

കാരുണ്യഭവനം താക്കോൽദാനം

text_fields
bookmark_border
അണ്ടത്തോട്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആഭിമുഖ്യത്തില്‍ പെരിയമ്പലത്ത് നിർമിച്ച ബൈത്തുറഹ്‌മ -കാരുണ്യഭവനത്തി​െൻറ താക്കോല്‍ ദാനം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. റിലീഫ് സെല്‍ പ്രസിഡൻറ് എം.സി. അബ്ദു അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ജില്ല ജനറല്‍ സെക്രട്ടറി ഇ.പി. കമറുദ്ദീൻ, നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം ടി.എ. ആയിശ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുബൈദ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, വി. മായിന്‍ കുട്ടി, എ.കെ. മൊയ്തുണ്ണി, മന്ദലാംകുന്ന് മുഹമ്മദുണ്ണി, എം.സി. കുഞ്ഞിമുഹമ്മദ് ഹാജി, അയ്യോട്ട് ജയൻ‍, വി.കെ. യൂസഫ്, അഷറഫ് ചാലിൽ, കെ.എച്ച്. ആബിദ്, കെ.എച്ച്. ഹനീഫ, കെ.എച്ച്. റാഫി, ഉസ്മാന്‍ ചോലയിൽ, ഷംനാദ് പള്ളിപ്പാട്ട്, പി.എച്ച്. സ്വാലിഹ്, സി.എം. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story