Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമതി കിട്ടി;...

അനുമതി കിട്ടി; നൂറടിത്തോടിന് മീതെ പ്രതീക്ഷയുടെ പാലം

text_fields
bookmark_border
വടക്കേക്കാട്: കരിച്ചാൽകടവിൽ ഒമ്പതരക്കോടി രൂപയുടെ തടയണ- പാലം പദ്ധതിക്ക് ജലവിഭവ വകുപ്പി​െൻറ ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതികൂടി കിട്ടിയാൽ ഉടൻ കാട്ടകാമ്പാൽ പഞ്ചായത്തിലെ നൂറടിത്തോടിന് മീതെ പാലംപണി തുടങ്ങുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. അരനൂറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവിലാണ് പ്രതീക്ഷക്ക് വക നൽകി അനുമതി കിട്ടിയത്. എ.സി. മൊയ്തീൻ വടക്കാഞ്ചേരി എം.എൽ.എ ആയിരുന്ന കാലത്താണ് കരിച്ചാൽകടവിൽ പാലം പണി തുടങ്ങിവെച്ചത്. പക്ഷെ സാങ്കേതിക തടസ്സങ്ങളിൽ തട്ടി പണി നിലച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് പിന്നീട് കുന്നംകുളം മണ്ഡലത്തിലായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജിന് പദ്ധതിയിട്ടു. ജലസേചന വകുപ്പി​െൻറ പരിശോധനയിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ചു. എ.സി. മൊയ്തീൻ മന്ത്രിയായതോടെയാണ് കടവിൽ തടയണ പാലം പണിയാൻ തീരുമാനമായത്. വടക്കേക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തോടൊപ്പം തടയണ നിർമിക്കുന്നത് പുഞ്ച നിലങ്ങളിലെ കൃഷി വികസനം കൂടി മുന്നിൽ കണ്ടാണ്. പാലം വരുന്നതോടെ പുന്നയൂർക്കുളം, വടക്കേക്കാട്, കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്ത് പ്രദേശങ്ങൾക്കിടയിലെ യാത്ര എളുപ്പമാകും. നൂറടിത്തോട്ടിൽ വെള്ളം കെട്ടിനിർത്തുന്നത് മേഖലയിലെ വരൾച്ച കുറക്കാനും മത്സ്യകൃഷിക്കും സഹായമാകും. വടക്കേക്കാട് പഞ്ചായത്ത് നേരത്തെ കൊച്ചന്നൂരിൽ നിന്ന് കരിച്ചാൽ കടവു വരെ റോഡ് പണി പൂർത്തിയാക്കിയിട്ടുണ്ട്. കടവിൽ നിന്ന് വടക്കോട്ട് ബണ്ട് റോഡ് വികസിപ്പിച്ച് പുന്നയൂർക്കുളം ഉപ്പുങ്ങൽകടവുമായും ബന്ധിപ്പിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story