Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യപരിഷത്ത്​ നവതി ...

സാഹിത്യപരിഷത്ത്​ നവതി സമാപനം തൃശൂരിൽ

text_fields
bookmark_border
tcg സമസ്ത കേരള സാഹിത്യപരിഷത്ത് നവതി ആഘോഷ സമാപനം തൃശൂരിൽ തൃശൂർ: സമസ്ത കേരള സാഹിത്യപരിഷത്ത് നവതി ആഘോഷങ്ങളുടെ സമാപനം നവംബർ അവസാനവാരം തൃശൂരിൽ നടക്കും. നവതിയുടെ നടത്തിപ്പിനായി തേറമ്പിൽ രാമകൃഷ്ണൻ ചെയർമാനും ഡോ. പി.വി. കൃഷ്ണൻ നായർ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി, മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ , സാഹിത്യഅക്കാദമി പ്രസിഡൻറ് വൈശാഖൻ, പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവർ രക്ഷാധികാരികളായിരിക്കും. വിവേകോദയം സ്കൂളിൽ ചേർന്ന ആലോചനായോഗത്തിൽ പരിഷത്ത് പ്രസിഡൻറ് സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ, ഡോ. എസ്.കെ. വസന്തൻ, കൽപറ്റ ബാലകൃഷ്ണൻ തുടങ്ങി നിരവധി സാമൂഹിക - സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. സംഘാടകസമിതി പ്രസിഡൻറ് സി. രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡൻറ് ബാലചന്ദ്രൻ വടക്കേടത്ത്, ട്രഷറർ പ്രഫ. പി.എം. ഇബ്രാഹിംകുട്ടി എന്നിവരാണ്. നവംബർ 11ന് വൈകീട്ട് 4.30ന് വിവേകോദയം സ്കൂളിൽ ചേരുന്ന വിപുലമായ സ്വാഗതസംഘം യോഗത്തിൽ നവതി ആഘോഷങ്ങളുടെ വിശദാംശങ്ങൾ തീരുമാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story