Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടി പ്രസ്​...

കൊരട്ടി പ്രസ്​ അടച്ചുപൂട്ടരുത്​^കോടിയേരി

text_fields
bookmark_border
കൊരട്ടി പ്രസ് അടച്ചുപൂട്ടരുത്-കോടിയേരി തിരുവനന്തപുരം: തൃശൂർ കൊരട്ടിയിലെ ഗവ. പ്രസ് അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. 12 കേന്ദ്രസർക്കാർ പ്രസുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ കൊരട്ടിയിലെയും കോയമ്പത്തൂരിലെയും മൈസൂരുവിലെയും ഗവ. പ്രസുകൾ ഉൾപ്പെടും. ഇവയിലെ ജീവനക്കാരെ നാസിക്കിലെ പ്രസിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സ്വകാര്യവത്കരണത്തി​െൻറ ഭാഗമായേ ഈ നടപടിയെ കാണാൻ സാധിക്കൂ. കേരളത്തിലെ പോസ്റ്റൽ ഡിപ്പാർട്മ​െൻറ് ഉൾപ്പെടെ പ്രധാനപ്പെട്ട കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ അച്ചടി മുഖ്യമായും നിർവഹിക്കുന്നത് കൊരട്ടിയിലെ ഈ പ്രസിലാണ്. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കൊരട്ടിയിലെ ഗവ. പ്രസ് നിലനിർത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story