Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആൾദൈവം പൊലീസ്​...

ആൾദൈവം പൊലീസ്​ ഒാഫിസറുടെ കസേരയിൽ; വിവാദത്തിൽ കുടുങ്ങി ഡൽഹി പൊലീസ്

text_fields
bookmark_border
ന്യൂഡൽഹി: ആൾദൈവം രാധേ മായ്കിന് ഡൽഹി പൊലീസ് നൽകിയ വി.െഎ.പി സ്വീകരണം വിവാദത്തിൽ. ഡൽഹി വിവേക് വിഹാർ സ്റ്റേഷനിലാണ് നിരവധി വിവാദങ്ങളിൽപെട്ട ആൾദൈവത്തിന് ഗംഭീരസ്വീകരണം നൽകിയത്. നവരാത്രി ആഘോഷത്തി​െൻറ ഭാഗമായി സെപ്റ്റംബർ 28ന് സ്റ്റേഷനിലെത്തിയ ഇവരെ സ്റ്റേഷൻ ഹൗസ് ഒാഫിസർ (എസ്.എച്ച്.ഒ) സഞ്ജയ് ശർമയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും സ്വന്തം സീറ്റിൽ ഇരുത്തുകയുമായിരുന്നു. രാധേ മായ്ക്ക് സ്വീകരണം നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇവർ സ്റ്റേഷനിൽ വന്നത് മുതൽ പൊലീസുകാർ രാധേ, രാധേ എന്ന് വിളിക്കുകയും കൂടെ പാടുകയും ചെയ്യുന്നുണ്ട്. സംഭവം വിവാദമായതോടെ ഡൽഹി പൊലീസ് കമീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. േബാളിവുഡ് പാട്ടുകൾക്കനുസരിച്ച് നൃത്തം ചെയ്ത് ഭക്തരെ അനുഗ്രഹിക്കുന്ന രാധേ മായ്ക്കിന് സിനിമയിലും രാഷ്ട്രീയത്തിലും ഉന്നത സ്വാധീനമാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story