Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശസ്​ഥാപനങ്ങളിൽ...

തദ്ദേശസ്​ഥാപനങ്ങളിൽ അടക്കം ഒാഡിറ്റിങ്​ ഇഴയുന്നു

text_fields
bookmark_border
തൃശൂർ: തദ്ദേശസ്ഥാപനങ്ങളടക്കം സർക്കാർ ഗ്രാൻഡ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഒാഡിറ്റിങ് ഇഴയുന്നു. മൂന്നുമാസം കൊണ്ട് ഒാഡിറ്റിങ് റിപ്പോർട്ട് സമർപ്പിക്കണമെന്ന ഒാഡിറ്റ് ഡയറക്ടറുടെ നിർദേശം ജീവനക്കാരില്ലാത്ത സാഹചര്യത്തിൽ പാളുകയാണ്. അതുകൊണ്ടുതന്നെ ജൂലൈയിൽ തുടങ്ങി മൂന്നുമാസം കൊണ്ട് അവസാനിപ്പിക്കേണ്ട ജോലികൾ മുടന്തുകയാണ്. സെപ്റ്റംബറിൽ ഒാഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നുവെങ്കിലും 14 ജില്ലകളിലും ഇതുവരെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഒാഡിറ്റ് ചെയ്യുന്ന കണക്കി​െൻറ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പദ്ധതി നിർവഹണം പരിശോധിക്കാൻ ഒാഡിറ്റർമാർക്ക് സാധ്യമായിട്ടില്ല. ലഭിച്ച കണക്കുകൾ പരിശോധിച്ച് ഒാഡിറ്റിങ് നടത്തുകയാണ് ചെയ്യുന്നത്. ഇൗ വർഷമാണ് മൂന്നുമാസം കൊണ്ട് ഒാഡിറ്റിങ് പൂർത്തിയാക്കണമെന്ന നിർദേശം ഡയറക്ടർ നൽകിയത്. എന്നാൽ മതിയായ ജീവനക്കാർ 14 ജില്ലകളിലുമില്ല. മലബാറിലെ ഒാഫിസുകളിൽ ജീവനക്കാരുടെ കുറവ് ഭീകരമാണ്. ഒാരോ ജില്ലകളിലും ജില്ല ഒാഡിറ്റിങ് വിഭാഗവും അനുബന്ധ ഒാഫിസുകളും നിലവിലുണ്ട്. ജില്ലയിലെ മറ്റു ഒാഡിറ്റിങ് ഒാഫിസുകളിലുള്ളവരെ പുനർവിന്യസിച്ചാണ് ഒാഡിറ്റിങ് കാലയളവിൽ കാര്യങ്ങൾ കുറ്റമറ്റരീതിയിൽ നടത്തിയിരുന്നത്. ഇക്കുറി അതിനും അവസരം നിഷേധിച്ചു. അതുകൊണ്ടുതന്നെ കൃത്യമായ ഒാഡിറ്റിങ് നടത്താനാവാത്ത സാഹചര്യം തദ്ദേശസ്ഥാപനങ്ങളിൽ അടക്കം അഴിമതിക്ക് കളം ഒരുക്കുകയാണ്. ജനകീയാസൂത്രണപദ്ധതികൾ വരുന്നതിനുമുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം മാത്രമാണ് ഉണ്ടായിരുന്നത്. അന്നുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണാണ് നിലവിലും തുടരുന്നത്. നിയമസഭ സമിതി ഒാഡിറ്റ് വിഭാഗത്തിൽ 600 തസ്തികകൾ സൃഷ്ടിക്കണമെന്ന് നേരത്തെ നൽകിയ നിർദേശവും വിവിധ സർക്കാറുകൾ നടപ്പിലാക്കിയില്ല. തദ്ദേശസ്ഥാപനങ്ങളിലേക്ക് ലോകബാങ്ക് വായ്പ എത്തിയതോടെയാണ് തൊട്ടുമുമ്പുള്ള സാമ്പത്തികവർഷത്തെ ഒാഡിറ്റിങ് നടത്തുന്നതിന് സർക്കാർ തയാറായത്. എന്നാൽ അതിന് അനുസരിച്ചുള്ള ജീവനക്കാരെ നൽകിയില്ല. മാത്രമല്ല നേരത്തെ ഉണ്ടായ പുനർവിന്യാസത്തിനുള്ള അവസരവും നിഷേധിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story