Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴുജീവിതം: നഗരസഭ...

പുഴുജീവിതം: നഗരസഭ ഇടപെടുന്നു; തൊഴിലാളികൾക്ക്​ കൈയുറകൾ നൽകി, അടിയന്തര കൗൺസിലും സർവകക്ഷിയോഗവും ചേരും

text_fields
bookmark_border
ഗുരുവായൂര്‍: 'പുഴുജീവിതത്തിന്' പരിഹാരം കാണാൻ നഗരസഭ സജീവമായി ഇടപെടുന്നു. പാതവക്കിലെ മാലിന്യം തരംതിരിക്കുന്നവർക്ക് ഉപയോഗ പ്രദമായ രീതിയിലുള്ള കൈയുറകൾ അടിയന്തരമായി വിതരണം ചെയ്തു. നേരത്തെ നൽകിയ കൈയുറകളിട്ട് മാലിന്യം വേർതിരിക്കൽ പ്രയാസമായതിനാൽ അവ തൊഴിലാളികൾ ഉപയോഗിച്ചിരുന്നില്ല. ബുധനാഴ്ച തന്നെ തൊഴിലാളികൾക്ക് പുതിയ കൈയുറ നൽകി. പാതയോരത്ത് മാലിന്യം ഇല്ലാതാക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നഗരസഭയെന്ന് അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. മാലിന്യ വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ ചേരും. പ്രശ്നപരിഹാരത്തിനായി വീണ്ടും സർവകക്ഷിയോഗം വിളിക്കും. നേരത്തെ നൽകിയ ഉറപ്പനുസരിച്ച് ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം തള്ളുന്നില്ല. പ്ലാസ്റ്റിക്കി​െൻറ സംസ്കരണത്തിനും സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കുന്നതിനുമെല്ലാം സമഗ്ര പദ്ധതി ആവിഷ്കരിച്ചുവരികയാണ്. ജനം പൂർണമായി സഹകരിച്ചാൽ മാത്രമാണ് മാലിന്യ സംസ്കരണ പദ്ധതികൾ വിജയത്തിലെത്തുക. സംസ്ഥാനത്തിന് തന്നെ മാതൃകയാവണം എന്ന ലക്ഷ്യത്തോടെയാണ് ഗുരുവായൂരിൽ മാലിന്യ സംസ്കരണ പാക്കേജ് തയാറാക്കുന്നതെന്നും നഗരസഭ അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story