Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനയോളം പോന്ന അവരുടെ...

ആനയോളം പോന്ന അവരുടെ മോഹം സഫലം

text_fields
bookmark_border
കൊടകര: വിധി വീല്‍ചെയറില്‍ തളച്ചിട്ട ഭിന്നശേഷിക്കാര്‍ക്ക് ആനയെ അടുത്തറിയാന്‍ അവസരമൊരുക്കിയതി​െൻറ നിര്‍വൃതിയിലാണ് ആനപ്രേമിയായ കൊടകര സ്വദേശിനി സ്വപ്‌ന വിനീഷ്. എറണാകുളം വൈറ്റിലക്കടുത്തുള്ള ചളിക്കവട്ടത്തെ പെയിന്‍ ആൻഡ് പാലിയേറ്റിവ് സംഘടന വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സ്‌നേഹക്കൂട്ടായ്മയിലേക്കാണ് സ്വപ്ന ആനയുമായി കടന്നുചെന്നത്. ആനയെ കൈയെത്തും ദൂരെ കണ്ടപ്പോള്‍ പലര്‍ക്കും അമ്പരപ്പും ആഹ്ലാദവും അടക്കാനായില്ല. ചിലർ വീല്‍ചെയറില്‍ ആനയുടെ അടുത്തെത്തി തുമ്പിക്കൈയിലും കൊമ്പിലും തൊട്ടു. ആനയെക്കുറിച്ച് ഇവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് സ്വപ്‌ന മറുപടി നല്‍കി. ആനയോടൊപ്പംനിന്ന് ഫോട്ടോയെടുക്കാനും ഭിന്നശേഷിക്കാര്‍ തിരക്ക് കൂട്ടി. ആനകളെ സ്‌നേഹിക്കുന്നവരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച വിശ്വഗജസേവ സമിതിയുടെ സെക്രട്ടറിയായ സ്വപ്‌ന വിനീഷ് ഫേസ്ബുക്ക് വഴിയാണ് വീല്‍ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളെ പരിചയപ്പെട്ടത്. ആനയെ കാണാനും തൊടാനുമുള്ള ആഗ്രഹം ഇവരിലൊരാള്‍ സ്വപ്‌നയുമായി പങ്കുവെക്കുകയായിരുന്നു. ആഗ്രഹമറിഞ്ഞ് ആനയുടമ വരാക്കര സ്വദേശി തോട്ടാന്‍ ബേബിയാണ് തോട്ടാന്‍ കേശവന്‍ എന്ന കൊമ്പനെ സൗജന്യമായി എത്തിച്ചത്. കഴിഞ്ഞ ദിവസം വൈറ്റില ചളിക്കവട്ടത്താണ് സ്‌നേഹക്കൂട്ടായ്മ നടന്നത്. ചലച്ചിത്ര താരം ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വീല്‍ചെയര്‍ ഉപയോഗിക്കുന്ന അറുപതോളം പേർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story